47- മത് സംസ്ഥാന ആം റസ്റ്റിംലിംഗ് ചാമ്പ്യൻഷിപ്പ് കോട്ടയം ടീമിനെ റിനോ തോമസ് ,അനൂപ് പുളിക്കൽ എന്നിവർ നയിക്കും.
കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ജനുവരി 2 മുതൽ 5 വരെ നടക്കുന്ന 47- മത് സംസ്ഥാന ആം റസ്റ്റിംലിംഗ് ചാമ്പ്യൻഷിപ്പിനു വേണ്ടിയുള്ള കോട്ടയം ജില്ലാ ടീമിനെ റിനോ തോമസ് ,അനൂപ് പുളിക്കൽ എന്നിവർ നയിക്കും. കോട്ടയം ജില്ലയിൽ നിന്ന് 85 പേരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ചാമ്പ്യൻ ഷിപ്പിൽ മൊത്തം 2000 ത്തിലധികം പേർ പങ്കെടുക്കും.
സംസ്ഥാന തലത്തിൽ 1ഉം 2ഉം 3ഉം സ്ഥാനം ലഭിക്കുന്ന കാറ്റഗറിക്കാരെ കേരളാ ടീമിലോട്ടു തെരെഞ്ഞെടുക്കുകയും നാഷണൽ ലെവൽ കോമ്പറ്റിഷനുള്ള യോഗ്യതയും ലഭികുന്നതാണ്
സംസ്ഥാനതല സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോട് കൂടിയാണ് മത്സരങ്ങൾ നടക്കുന്നത്. ഇത് മൂലം വിജയികൾ ആകുന്ന കുട്ടികൾക്ക് സ്കൂൾ, കോളേജ് തലത്തിൽ ഗ്രേസ് മാർക്ക്, അഡ്മിഷൻ, PSC അംഗീകാരം തുടങ്ങിയവയ്ക്ക് അർഹതയും ലഭിക്കുന്നതാണ് എന്ന് ഭാരവാഹികൾ പറഞ്ഞു.
0 Comments