42 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും


പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42 മത് ബൈബിൾ കൺവൻഷന് ഇന്ന് പാലാ സെൻ്റ് .തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിയും.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും. തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ വെരി. റവ. ഫാ. മാത്യു പുല്ലുകാലായിലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും.

വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് വികാരി ജനറാൾ മോൺ.ജോസഫ് മലേപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ജോസഫ് തടത്തിൽ (സീനിയർ), ഫാ.സഖറിയാസ് ആട്ടപ്പാട്ട്, ഫാ.ക്രിസ്റ്റി പന്തലാനി, ഫാ.ജെയിംസ് ചൊവ്വേലിക്കുടിയിൽ എന്നിവർ സഹകർമ്മിത്വം വഹിക്കും.


ഉത്ഘാടന പരിപാടികൾ

വൈകിട്ട് 5.30:  സ്വാഗതം മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് (ബൈബിള്‍ കണ്‍വെന്‍ഷന്‍ പ്രത്യേക ചുമതല)

5.45 :  കണ്‍വന്‍ഷന്‍ ഉദ്ഘാടനം
മാര്‍ ജോസഫ് കല്ലറങ്ങാട്ട്
    (പാലാ രൂപതാധ്യക്ഷന്‍)

6.15 :  വചനപ്രഘോഷണം
 റവ. ഫാ. ഡൊമിനിക് വാളന്മനാല്‍
 (ഡയറക്ടര്‍, മരിയന്‍ ധ്യാനകേന്ദ്രം, അണക്കര)

8.30 :  ദിവ്യകാരുണ്യആരാധന

9.00 :  ദിവ്യകാരുണ്യ ആശീര്‍വാദം

നാളെ മുതൽ 23 വരെയുള്ള എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ 8 മണി വരെ സെൻ്റ്.തോമസ് കോളേജ്  ഓഡിറ്റോറിയത്തിൽ വിശുദ്ധ കുമ്പസാരത്തിന് അവസരം ഉണ്ടായിരിക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments