പാലാ രൂപത 42 മത് ബൈബിൾ കൺവെൻഷൻ 19 മുതൽ 23 വരെ പാലാ സെൻറ് തോമസ് കോളജ് മൈതാനത്ത് നടത്തുമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.......
19-ാം തീയതി വൈകിട്ട് 3. 30 ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മാനാൽ കൺവെൻഷൻ നയിക്കും.
വീഡിയോ ഇവിടെ കാണാം.👇👇👇
പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ യുവജന വർഷം ആചരണത്തിന്റെ ഭാഗമായി യുവജന സംഗമം ബൈബിൾ കൺവെൻഷനോടനുബന്ധിച്ച് നടത്തും.
21ന് രാവിലെ 8. 30 മുതൽ 2 വരെ കൺവെൻഷൻ ഗ്രൗണ്ടിലാണ് യുവജന സംഗമം നടത്തുന്നത്. സീറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി യുവജന സംഗമം ഉദ്ഘാടനം ചെയ്യും. രൂപതയിലെ യുവജന സംഘടനകളുടെയും ഇടവകകളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന മഹാസംഗമത്തിൽ ആത്മീയ പ്രഭാഷണം, ആരാധന, മ്യൂസിക് ബാൻഡ് എന്നിവ ഉണ്ടായിരിക്കും.
പാലാ സെൻ്റ് തോമസ് കോളജ് മൈതാനത്ത് വിശാലമായ പന്തൽ നിർമ്മാണം പൂർത്തിയായി വരുന്നു. ജനറൽ കോർഡിനേറ്റർ മോൺ .സെബാസ്റ്റ്യൻ വേത്താനത്ത്, ജനറൽ കൺവീനർ ഫാ. ജേക്കബ് വെള്ള മരുതുങ്കൽ വോളണ്ടിയേഴ്സ് ക്യാപ്റ്റൻ ഫാ .ആൽബിൻ പുതുപ്പറമ്പിൽ തുടങ്ങിയവർ ബൈബിൾ കൺവെൻഷന് നേതൃത്വം നൽകും.
0 Comments