സർക്കാരിതര മേഖലയിലെ ഫാർമസിസ്റ്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ 34-)o സംസ്ഥാന സമ്മേളനം ഡിസംബർ 28 29 തീയതികളിൽ പാലായിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു... വീഡിയോ വാർത്തയോടൊപ്പം കാണാം .


സർക്കാരിതര മേഖലയിലെ ഫാർമസിസ്റ്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ 34-)o സംസ്ഥാന സമ്മേളനം ഡിസംബർ 28 29 തീയതികളിൽ പാലായിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു  . സമ്മേളനം 28ന് 10 മണിക്ക് ബഹുമാനപ്പെട്ട ജല വിഭവ മന്ത്രി   റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 

വീഡിയോ ഇവിടെ കാണാം 👇👇👇


പ്രതിനിധി സമ്മേളനം 29ന് രാവിലെ 9 മണിക്ക്  ബഹു ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. .ജില്ലാ സമ്മേളനങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട സമ്മേളന പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.


 പരിപാടികൾ വിശദീകരിച് വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ സംസ്ഥാന ട്രഷറർ നവജീ റ്റി. വി. സംസ്ഥാന വൈസ് പ്രസിഡണ്ട് ദിലീപ്കുമാർ പി ആർ, സംസ്ഥാന സെക്രട്ടറി സുഹൈബ് ടി, കോട്ടയം ജില്ലാ പ്രസിഡണ്ട് ജയറാം കോട്ടയം ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ പി. വി., കോട്ടയം ജില്ലാ ജോയിൻ സെക്രട്ടറി അരുൺ സി എസ് തുടങ്ങിയവർ സംസാരിച്ചു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments