ജെ. സി. ഐ. പാലാ സൈലോഗ്സിൻ്റെ 3- മത് ഇൻസ്റ്റലേഷനും 2025 വർഷത്തെ പ്രവർത്തനോൽഘാടനം നടത്തി.


 ജെ. സി. ഐ. യുടെ  സോൺ 22 ൻ്റെ ഒരു ഘടകമായ
ജെ. സി. ഐ. പാലാ സൈലോഗ്സിൻ്റെ 3- മത് ഇൻസ്റ്റലേഷനും 2025 വർഷത്തെ പ്രവർത്തനോൽഘാടനവും പാലാ അരുണപുരത്തുള്ള ആൽഫോൻസിയൻ പാസ്റ്ററൽ സെൻ്ററിൽ  നടന്നു.2024 വർഷത്തെ പ്രസിഡൻ്റ് ഓമന രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 2025 വർഷത്തെ ജെ. സി. ഐ. പാലാ സൈലോഗ്സിൻ്റെ പ്രസിഡൻ്റ് ആയി ഡോ.മനോജ് ജോൺസൺ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു.  ജെ. സി. ഐ. ഇന്ത്യ സോൺ 22ൻ്റെ നിയുക്ത പ്രസിഡൻ്റ്  എയ്സ്വിൻ അഗസ്റ്റിൻ ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു.  സോൺ വൈസ് പ്രസിഡൻ്റ് ഡോ ജോസ് എബി മുഖ്യ പ്രഭാഷണം നടത്തി.


 ജെ. സി. ഐ. പാലാ സൈലോഗ്സിൻ്റെ അംഗങ്ങളായ  എസ് രാധാകൃഷ്ണൻ, മുൻ പ്രസിഡൻ്റ്  അലക്സ് ടെസ്സി ജോസ് , സെക്രട്ടറി  റസിയ ഇസ്മയിൽ,  അബിൻ സി ഉബൈദ്,  അനുപ ഏബ്രഹാം, ഡോ മരിയൻ ജോർജ്, ജെറിൻ ജോസ്,  റോസ്മിൻ ജോസ്, ഡോ മെറീന ജേക്കബ് എന്നിവർ ചടങ്ങിൽ  സംസാരിച്ചു. 
കേരളത്തിലെ വിവിധങ്ങളായ ജെ സി ഐ ഘടകങ്ങളിലെ നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments