കാവുംകണ്ടം ഇടവക മധ്യസ്ഥയായ വിശുദ്ധമരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ഡിസംബർ 28 ശനിയാഴ്ച മുതൽ 2025 ജനുവരി 6 വരെ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.എല്ലാ ദിവസവും വൈകുന്നേരം 4.45 pm ജപമാല 5.15 pm -,വിശുദ്ധ കുർബാന,സന്ദേശം, നൊവേന.വിവിധ ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ ഫാ. എമ്മാനുവൽ കൊട്ടാരത്തിൽ, ഫാ. ബിജോ വള്ളിക്കാട്ട് CssR ,ഫാ. ആന്റണി തയ്യിൽ, ഫാ. സണ്ണി മാണി യാകുന്നേൽ OCD, ഫാ.തോമസ് വാഴയിൽ, ഫാ.ടോണി കൊച്ചുവീട്ടിൽ VC ഫാ വർഗീസ് മൊണോത്ത് MST. എല്ലാദിവസവും ഓരോ നിയോഗം സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥന നടത്തും. ജനുവരി 2 വ്യാഴാഴ്ച തിരുനാൾ കൊടിയേറും.ജനുവരി 5-ാം തീയതി ഞായറാഴ്ച പ്രധാന തിരുനാൾ ദിനമായി ആഘോഷിക്കും.രാവിലെ 6 30 am ന് ആഘോഷമായ വിശുദ്ധ കുർബാന 4.15am ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ഫാ .ദേവസ്യാച്ചൻ വട്ടപ്പലം.
തുടർന്ന്കാവുംകണ്ടം മാതാവിൻ്റെ കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. സമാപന ആശീർവ്വാദം. ലൈറ്റ് ആൻഡ് സൗണ്ട്ഷോ, വാദ്യമേളവിസ്മയം, കൊച്ചിൻ സംഘമിത്രയുടെ നാടകം ഇരട്ട നഗരം .ജനുവരി 4-ാം തീയതി ശനിയാഴ്ച ഇടവകദിനമായി ആഘോഷിക്കും .വല്യാത്ത് പന്തലിൽ നിന്നും കാവും കണ്ടം ഉണ്ണിമിശിഹാ കുരിശുപള്ളിയിൽ നിന്നും ആഘോഷമായ പ്രദക്ഷിണം. വൈകുന്നേരം 6. മണിക്ക് ആഘോഷമായ തിരുനാൾ കുർബാന,സന്ദേശം ഫാ.ജോൺ മറ്റം.ജനുവരി 3, 4 തീയതികളിൽ ഇടവകാംഗങ്ങളുടെ കലാസന്ധ്യ. ജനുവരി 6-ാം തീയതി ഇടവകയിലെ മരിച്ചവരുടെ ഓർമ്മ ദിനമായി ആചരിക്കും.വികാരി ഫാ.സ്കറിയ വേകത്താനം, ടോമി തോട്ടാക്കുന്നേൽ ,ജോഷി കുമ്മേനിയിൽ, സെനീഷ് മനപ്പുറത്ത് , അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
0 Comments