ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു. ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു.
തിരുവനന്തപുരം-കോട്ടയം റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും ഇടയ്ക്ക് വച്ചാണ് സംഭവം.
യാത്രക്കാരനായ പടിഞ്ഞാറേത്ത് കമല്‍ജിത്ത് (25 ) എന്നയാളാണ് ടിക്കറ്റ് എടുക്കാതിരുന്നത്. ഇതേ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും കണ്ടക്ടര്‍ സുരേഷ് ബാബുവിനെ മര്‍ദിക്കുകയായിരുന്നു. ബസിന്റെ കണ്ണാടി അടിച്ചു തകര്‍ക്കുകയും ചെയ്തു. ബസ് തിരുവല്ല ഡിപ്പോയില്‍ ട്രിപ്പ് അവസാനിപ്പിച്ചു. സംഭവം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടന്നത്. വിവരം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു.
0 Comments