ചേർപ്പുങ്കൽ മാർ സ്ലീവ ഫൊറോനപള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ ഡിസംബർ 25 മുതൽ ജനുവരി 2 വരെ

               

 ചേർപ്പുങ്കൽ  മാർസ്ലീവാ ഫൊറോന പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ ഡിസംബർ 25മുതൽ ജനുവരി 2 വരെ തീയതികളിൽ നടക്കും. ക്രിസ്മസ് രാത്രി പിറവിയുടെ തിരുകർമ്മങ്ങളെ തുടർന്ന്  തിരുനാളിന് കൊടിയേറ്റും. തുടർന്നു  5:30 am, 7:00am, 8:15am എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. ഡിസംബർ 26 ന് രാവിലെ 5:30, 6:30, 7:15നും വി. കുർബാന. 

ഡിസംബർ 27ന് രാവിലെ 5 30,, 6:30,   7 15, 8:45, വൈകിട്ട് 5:00  ന് എന്നീ സമയങ്ങളിൽ വി. കുർബാന. ഡിസംബർ 28 ശനിയാഴ്ച രാവിലെ 5 30,  6 30, 7:15 നും വി. കുർബാന തുടർന്ന് ശിശുക്കൾക്ക് വേണ്ടി  പ്രത്യേക പ്രാർത്ഥനയും ആശീർവാദവും.  വൈകിട്ട് 4 00 ന്നവ വൈദികൻ ഫാ. സെബാസ്റ്റ്യൻ പെട്ടപ്പുഴ  വി. കുർബാന അർപ്പിക്കും. , ഡിസംബർ 29 ഞായറാഴ്ച രാവിലെ 5 30, 6:45, 8:00, 9:30 നും പരിശുദ്ധ കുർബാന. തുടർന്ന് അഖണ്ഡ  ജപമാലയുംദിവ്യകാരുണ്യ ആരാധനയും  ഉണ്ടായിരിക്കും. 


ഉച്ചകഴിഞ്ഞ്  3:30ന്  വേസ്പര, പ്രസു ദേന്തി വാഴ്ച, ലദീഞ്.  തുടർന്ന് 4:30ന്  വി. കുർബാന. വൈകിട്ട് 6: 30ന് നെയ്യൂർ കുരിശുപള്ളിയിൽ ലദീഞ് തുടർന്ന് ജപമാല പ്രദക്ഷിണം പള്ളിയിലേക്ക്    . ഡിസംബർ 30 ന് രാവിലെ 5 :30നും 6: 30നും 7: 30നും വി. കുർബാന. വൈകിട്ട് 6 30ന് ചെമ്പിളാ വ് ഗ്രോട്ടോയിൽ ലദീഞ്,  പരിശുദ്ധ കുർബാന.. ഫാ. ജിസ് അമ്മനത്തുകുന്നേൽ, തുടർന്ന് ആഘോഷമായ പ്രദക്ഷിണം.  പള്ളിയിലേക്ക്.  

ഡിസംബർ 31ന് രാവിലെ 5 30 നും 6:30നും 7:30 നും. വി. കുർബാന. ഉച്ചകഴിഞ്ഞ് 3:00മണിക്ക്  തിരിവെഞ്ചരിപ്പ്, തുടർന്ന് ഉണ്ണി മിശിഹായുടെ തിരുസ്വരൂപത്തിൽ നേർച്ച സമർപ്പണം നടക്കും. വൈകിട്ട് 4. 45 ഉണ്ണിമിശിഹായുടെ  തിരുസുരൂപം പ്രധാന പന്തലിൽ പ്രതിഷ്ഠിക്കുന്നു. 

വൈകിട്ട് 5 30ന് നവീകരിച്ച സെന്റ് തോമസ് സ്മാരകത്തിന്റെ വെഞ്ചരിപ്പ്  കർമ്മം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.   6:30ന് ലദീഞ് തുടർന്ന് ആഘോഷമായ പ്രദക്ഷിണം. മാർ സ്ലീവാ ഷോപ്പിംഗ് കോംപ്ലക്സ്,സെന്റ്  ആന്റണീസ് കപ്പേള ചുറ്റി ടൗൺ കപ്പേളയിലേക്ക്. അവിടെ നിന്നും പ്രദക്ഷിണംപള്ളിമൈതാനിയിൽ എത്തി  പള്ളിയിൽ  സമാപിക്കും. 10 30 ന് സമാപന പ്രാർത്ഥന തുടർന്ന് വിവിധ വാദ്യമേളങ്ങൾ,  വർഷാവസാന പ്രാർത്ഥന.  


പ്രധാന തിരുനാൾ ദിനമായ ജനുവരി ഒന്നിന് രാവിലെ 12: 15,  5 :30, 7:00 നും വി. കുർബാന. 9 മണിക്ക് പാല രൂപതയിലെ നവ വൈദികർഒന്നിച്ചു  ആഘോഷമായ തിരുനാൾ റാസ അർപ്പിക്കും.

 ഉച്ചയ്ക്ക് 12 മണിക്ക്  പള്ളി ചുറ്റിയുള്ള ആഘോഷമായ പ്രധാന തിരുനാൾ പ്രദക്ഷിണം  നടക്കും. തുടർന്ന് 1:45ന് പ്രസുദേന്തി സംഗമം  പാരീഷ് ഹാളിൽ നടക്കും . വൈകിട്ട് ആറുമണിക്ക് കെഴുവംകുളം  കുരിശുപള്ളിയിൽ ലദീഞ് തുടർന്ന് ആഘോഷമായ പ്രദക്ഷിണം മെഡിസിറ്റി വഴി പള്ളിയിലേക്ക്. രാത്രി 9:00ന് ചലച്ചിത്ര പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ്‌ നയിക്കുന്ന മ്യൂസിക് നൈറ്റ്‌. 

പരേതരായ ഇടവകങ്ങളുടെ ഓർമ്മ ദിനമായ ജനുവരി രണ്ടിനു രാവിലെ 5 :30, 6 :30, 7 :15 നും വി. കുർബാന തുടർന്ന് സെമിത്തേരി സന്ദർശനം.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments