പൈക ഗവ.ആശുപത്രിയിൽ 24 മണിക്കൂർ കിടത്തി ചികിൽസ വേണം യൂത്ത് ഫ്രണ്ട് (എം) പൈക
ശബരിമല തീർത്ഥാടനത്തിൻ്റെ പ്രധാന പാതയായ മൂവാറ്റുപുഴ പുനലൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പൈക ഗവ. ആശുപത്രിയിൽ 24 മണിക്കൂറും കിടത്തി ചികിൽസ ആരംഭിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് യൂത്ത് ഫ്രണ്ട് എം എലിക്കുളം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
പാലാ ഗവ ആശുപത്രി കഴിഞ്ഞാൽ പിന്നെ സർക്കാർ ആശുപതി കാത്തിരപ്പള്ളിയിൽ മാത്രമേ ഉള്ളു. പാലായ്ക്കും കാഞ്ഞിരപ്പള്ളിക്കും മധ്യേ ഉള്ള സർക്കാർ ആശുപതി പൈകയാണ്.
കെ.എം. മാണി ധനകാര്യ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ 20 കോടി രൂപ അനുവദിച്ച് പണിത 4 നിലകെട്ടിട്ടം ആശുപത്രിക്ക് ഉണ്ട്.
ഏക്സ്റേ ലാബ് സൗകര്യം ഇവിടെ ഉണ്ട് എത്രയും വേഗം ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂറും കിടത്തി ചികിൽസ ആരംഭിക്കണമെന്ന് യൂത്ത് ഫ്രണ്ട് എം എലിക്കുളം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നല്കാൻ സമ്മേളനം തീരുമാനിച്ചു.
പ്രസിഡണ്ട് തോമസ് ആയില്യക്കുന്നേൽ അധ്യക്ഷതവഹിച്ച യോഗം പാർട്ടി സ്റ്റീറിങ് കമ്മറ്റി മെമ്പർ സാജൻ തൊടുക ഉദ്ഘാടനം ചെയ്യ്തു.
റ്റോമി കപ്പിലുമാക്കൽ, ജിമ്മി ച്ചൻ ഈറ്റത്തോട്ട്, തോമസുകുട്ടി വട്ട്ക്കാട്ട്, സച്ചിൻ കളരിക്കൽ,ജയിംസ് പൂവത്തോലി അജി അമ്പലത്തറ,ജോമോൻ കൊല്ലകൊമ്പിൽ,ജസ്റ്റ്യൻ വട്ടക്കുന്നേൽ, ബിനേഷ് പാറാംതോട്ട്, കിരൺ ഞുണ്ടൻമാക്കൽ, റ്റീന തോമസുകുട്ടി, നെവിൻ കോഴിപൂവനാനിക്കൽ, ജസ്റ്റ്യൻ നിലവിറ, ജോസുകുട്ടി പുള്ളോലി, റോബിൻ കുന്നപ്പള്ളി, കുര്യൻ നെടുംപറമ്പിൽ ജോസഫ് വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.
0 Comments