മൂന്നുമാസത്തിനിടെ ജില്ലയിൽ എക്‌സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയിൽ 23.69 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന എം. അമൽമഹേശ്വറിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന ജില്ലാ ജനകീയ കമ്മിറ്റിയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
എക്‌സൈസും പൊലീസും വനംവകുപ്പും ചേർന്ന് 103 പരിശോധനകളും എക്‌സൈസ് വകുപ്പ് 3426 പരിശോധനകളും നടത്തി. ഒരു കഞ്ചാവ് ചെടി, 52 ഗ്രാം ഹെറോയിൻ, 200 ഗ്രാം ബ്രൗൺ ഷുഗർ, 15 ഗ്രാം ഹാഷിഷ് ഓയിൽ, 517 മില്ലീഗ്രാം എം.ഡി.എം.എ., 5.71 ഗ്രാം മെത്താംഫിറ്റമിൻ, 26.85 ഗ്രാം നൈട്രോസെപാം, 40 മില്ലീലിറ്റർ മെഫെന്റർമിൻ സൾഫേറ്റ് എന്നിവ പിടിച്ചെടുത്തു. 949.72 ലിറ്റർ വിദേശമദ്യം, 15.10 ലിറ്റർ ചാരായം, 1125 ലിറ്റർ വാഷ്, 18.85 ലിറ്റർ അനധികൃതമദ്യം, 81.05 ലിറ്റർ ബിയർ, 88 ലിറ്റർ കള്ള്, 108.12 കിലോ പുകയില ഉൽപ്പന്നങ്ങൾ, 12 വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു. 519 അബ്കാരി കേസും 301 എൻ.ഡി.പി.എസ് കേസും 2056 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. 825 പേർക്കെതിരേ നിയമനടപടി സ്വീകരിച്ചു. 807 പേരെ അറസ്റ്റ് ചെയ്തു. കോട്പ പിഴയിനത്തിൽ 4.11 ലക്ഷം രൂപ ഈടാക്കി. 11,662 വാഹനങ്ങൾ പരിശോധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനകീയസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പുതുവത്സരം: എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു
കോട്ടയം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജില്ലയിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയിലെ പ്രധാന റോഡുകളിൽ ഹൈവേ പട്രോളിംഗ് സ്‌ക്വാഡ് 24 മണിക്കൂറും വാഹന പരിശോധന നടത്തും. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് ജില്ലാതലത്തിൽ മേഖല തിരിച്ച് രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് ടീമും സജ്ജമാണ്. റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ് ക്രേന്ദീകരിച്ചുള്ള പരിശോധനയും ശക്തമാക്കി. പൊലീസ്, വനംവകുപ്പ് എന്നിവയുമായി ചേർന്ന് സംയുക്തപരിശോധനയും നടത്തും. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ, വാഹന പരിശോധന, ലൈസൻസ് സ്ഥാപനങ്ങളുടെ പരിശോധന, സാമ്പിൾ ശേഖരണം എന്നിവ ശക്തിപ്പെടുത്തി. മദ്യം-മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി കൺട്രോൾ റൂം നമ്പരിലേയ്ക്ക് വിളിച്ച് അറിയിക്കാം.
എക്‌സൈസ് കൺട്രോൾ റൂം നമ്പരുകൾ
ജില്ലാ കൺട്രോൾ റൂം: 0481 2562211
കോട്ടയം താലൂക്ക്: 0481 2583091
ചങ്ങനാശ്ശേരി താലൂക്ക്: 0481 2422741
വൈക്കം താലൂക്ക്: 04829 231592
കാഞ്ഞിരപ്പള്ളി താലൂക്ക്: 04828 221412
മീനച്ചിൽ താലൂക്ക്: 04822 212235
0 Comments