അപൂർവ്വ നേട്ടം സ്വന്തമാക്കിയ വർഗീസ് സാർ യാത്രയായി ...... കഴിഞ്ഞ ദിവസം അന്തരിച്ച മാറിയിടം പൊടിമറ്റത്തിൽ റിട്ട അധ്യാപകൻ പി.വി. വർഗീസിൻ്റെ സംസ്ക്കാരം ഇന്ന് 2.30 ന് കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.


അപൂർവ്വ നേട്ടം സ്വന്തമാക്കിയ വർഗീസ് സാർ യാത്രയായി ...... കഴിഞ്ഞ ദിവസം അന്തരിച്ച മാറിയിടം പൊടിമറ്റത്തിൽ റിട്ട അധ്യാപകൻ പി.വി. വർഗീസിൻ്റെ സംസ്ക്കാരം ഇന്ന് 2.30 ന് കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. 

90 വയസ്സിന് ശേഷം ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് നേടിയ വർഗ്ഗീസ് സാർ അക്കാലത്ത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പാലാ സഫലം 55 പ്ലസ് സംഘടനയിൽ അംഗമായിരുന്ന വർഗീസ് സഫലത്തിൻ്റെ മീറ്റിംഗുകളിൽ  95 വയസ്സുവരെ സ്വന്തം വാഹനം ഓടിച്ച് പാലായിൽ എത്തിയിരുന്ന കാര്യം സംഘടനാ സെക്രട്ടറി വി.എം  അബ്ദുള്ളാ ഖാൻ അനുസ്മരിച്ചു.


ഒരിക്കൽ സഫലം അംഗങ്ങൾ ഉൾപ്പെട്ട സംഘം വനയാത്രയ്ക്ക് പോയപ്പോൾ അന്ന് 92 വയസ്സുണ്ടായിരുന്ന വർഗ്ഗീസ് സാറും ഒപ്പം കൂടി . പക്ഷേ വനത്തിലൂടെയുള്ള 14 കിലോമീറ്റർ നടപ്പിന് വനം വകുപ്പ് ഉദ്യോഗസ്ഥർ സാറിന് ആദ്യം അനുവാദം കൊടുത്തില്ല . 
വന്യ മൃഗങ്ങൾ ധാരാളമുള്ള കാട്ടിൽ ഒരു അടിയന്തിര സാഹചര്യമുണ്ടായാൽ സാറിന് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. 
ഒരു തരത്തിലും ഉദ്യോഗസ്ഥർ വഴങ്ങില്ലെന്നായപ്പോൾ ഒരു വെള്ള പേപ്പർ എടുത്ത് വർഗ്ഗീസ് സാർ ഒരു സത്യവാങ് മൂലം എഴുതി നൽകി; എന്ത് ആപത്തുണ്ടായാലും ഉത്തരവാദിത്വം എനിക്ക് മാത്രം!! അങ്ങനെ മനസ്സില്ലാ മനസ്സോടെ വനപാലകർ സാറിനെ സംഘത്തിൽ ഉൾപ്പെടുത്തി. 
അന്ന് മറ്റ് സംഘാംഗങ്ങളോടൊപ്പം കാട്ടിലൂടെ  14 കിലോമീറ്റർ കൂളായി വർഗ്ഗീസ് സാർ നടന്നു മടങ്ങിയെന്ന് സംഘത്തിലുണ്ടായിരുന്ന അലക്സ് മേനാം പറമ്പിൽ പറഞ്ഞു.


വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 2 വർഷമായി സർ വീട്ടിൽ വിശ്രമത്തിലായിരുന്നു. സഫലം കുടുംബാംഗങ്ങൾ അടുത്തിടെയും  അദ്ദേഹത്തെ കാണാൻ വീട്ടിലെത്തിയിരുന്നു.


ഭാര്യ: പാലാ ഊരാശാല പരേതയായ പെണ്ണമ്മ. മക്കൾ : മേഴ്‌സി, മേരിക്കുട്ടി, കുസുമം, ജെസ്സി, സിസിലി, സെലിൻ, മീന, ജോമോൻ. മരുമക്കൾ: ലൂക്കാച്ചൻ , ജോർജ്കുട്ടി, പയസ്, ജോയി, രാജു, ഔസേപ്പച്ചൻ, ടോമി, ലിജി.  


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments