കുറുമണ്ണ് ദയ പാലിയേറ്റീവ് കെയർ സൊസൈടിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും നാളെ രാവിലെ 11 ന് കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദയ ചെയർമാൻ പി.എം.ജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. നിഷ ജോസ് കെ. മാണി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ഡിസബിലിറ്റി കമ്മീഷണർ ഡോ.പി.ടി. ബാബുരാജ് മുഖ്യകഭാഷണം നടത്തും.
പള്ളി വികാരി ഫാ. അഗസ്റ്റിൻ പീടികമല അനുഗ്രഹ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി ക്രിസ്മസ് സന്ദേശം നല്കും. ഫാ. ജീവൻ കദളിക്കാട്ടിൽ,വാർഡ് മെമ്പർ ബിന്ദു ജേക്കബ്, മെഡിക്കൽ ഓഫീസർ ഡോ. ബ്രജിറ്റ് ജോൺ, ദയ സെക്രട്ടറി തോമസ് ടി.എഫ്രേം, പി.ഡി. സുനിൽ ബാബു, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി സിന്ധു പി.നാരായണൻ ജോസഫ്, തുടങ്ങിയവർ പ്രസംഗിക്കും.
0 Comments