കെ.പുരുഷോത്തമന്‍ മെമ്മോമേറിയല്‍ ഗോള്‍ഡന്‍ ജ്വല്ലറി ട്രോഫിക്ക് വേണ്ടിയുള്ള ഇടുക്കി ജില്ലാ സീനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇടുക്കി ജില്ല ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഞായറാഴ്ച എംകെഎന്‍എം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. മാസ്റ്റേഴ്‌സ് ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അധ്യക്ഷത വഹിക്കം. മത്സര വിജയികള്‍ക്ക് കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ.ശശിധരന്‍ ട്രോഫികള്‍ വിതരണം ചെയ്യും.
യോഗത്തില്‍ ബോബന്‍ ബാലകൃഷ്ണന്‍ റഫീക്ക് പളളത്തൂപറമ്പില്‍ , അന്‍വര്‍ ഹുസൈന്‍ , ആനന്ദ് ടി.ഒ എന്നിവര്‍ പ്രസംഗിക്കും. പുരുഷ വനിതാ ടീമുകള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്നും സെലക്ഷന്‍ ലഭിക്കുന്നവര്‍ക്ക് സംസ്ഥാന മത്സരത്തില്‍ ജില്ലാ ടീമിനെ പ്രതിനിധീകരിക്കാമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281529170 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍ അറിയിച്ചു.
0 Comments