കടനാട് പഞ്ചായത്ത് പാലിയേറ്റീവ് സംഗമം ശനിയാഴ്ച (21 -12-24 )


ആലംബഹീനർക്ക് സാന്ത്വനത്തിൻ്റെ തൂവൽസ്പർശമായി പാലിയേറ്റീവ് സംഗമം. ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സായുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി സംഗമം  21 ന് രാവിലെ 10 മുതൽ  കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളി പാരീഷ് ഹാളിൽ നടത്തും.
     പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പിയുടെ അധ്യക്ഷതയിൽ ദയപാലിയേറ്റീവ് സൊസൈ ടി ചെയർമാൻ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫാ. ഐസക് ചെരിങ്ങാമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ.ജിസോയി വെണ്ടാനത്ത് മുഖ്യപ്രഭാഷണം നടത്തും.


  പാലിയേറ്റീവ് കെയർ അംഗങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ, കലാപരിപാടികൾ, സ്നേഹ വിരുന്ന്, പാരിതോഷിക വിതരണം എന്നിവയുണ്ടാവും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments