'ജൂബിലി വർഷം 2025' പാലാ രൂപതയിൽ തിരി തെളിഞ്ഞു


പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്‌ഘാടനം രൂപതയുടെ ഭദ്രാസനപള്ളിയിൽ വച്ച് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ ഭദ്രാസനപള്ളി വികാരി റവ ഫാ ജോസ് കാക്കല്ലിൽ തിരി തെളിച്ചു ഉദ്‌ഘാടനം ചെയ്തു. 2025 ജൂബിലി ഈശോയുടെ തിരുപ്പിറവിയുടെ 2025 വർഷങ്ങളാണ്. ഈ  ജൂബിലി വർഷം നമ്മുടെ അസ്തിത്വത്തിന്റെ മുൻപോട്ടുള്ള ജീവിതത്തിന്റെ ഘടകമാണെന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ ഓർമിപ്പിച്ചു.  ഈ ജൂബിലി വർഷത്തിലെ ആപ്തവാക്യം പ്രത്യാശയുടെ തീർത്ഥാടകർ എന്നാണെന്നും ഈ വർഷക്കാലം സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാനുള്ള സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഭദ്രാസനപള്ളി വികാരി റവ ഫാ ജോസ് കാക്കല്ലിൽ കൊച്ചച്ചന്മാരായ ഫാ ജോർജ് ഈറ്റയ്ക്കക്കുന്നേൽ, ഫാ ജോർജ് ഒഴുകയിൽ, ഫാ സെബാസ്റ്റ്യൻ ആലപ്പാട്ടു കോട്ടയിൽ എന്നിവർ ജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്‌ഘാടനത്തിനു നേതൃത്വം നൽകി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments