ഏഴാച്ചേരിയിൽ എ കെ സി സി നടത്തിയ ക്രിസ്മസ് ആഘോഷം ഗ്ലോറിയ 2024 ആഘോഷ അനുഭവമായി മാറി.


യേശുവിൻറെ പിറവിയുടെ സന്തോഷ അനുഭവം പങ്കുവെച്ചുകൊണ്ട് എ കെ സി സി എഴാച്ചേരി യൂണിറ്റ് ക്രിസ്മസ് ആഘോഷം ഗ്ലോറിയ 2024  നടത്തി.പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട് ആഘോഷത്തിന് തിരിതെളിച്ചു. ക്രിസ്മസ് സന്ദേശം,കരോൾ ഗാനം,ക്രിസ്മസ് ക്വിസ്,പാപ്പാ മത്സരംതുടങ്ങിയ പരിപാടികൾ ക്രിസ്മസ് കൂട്ടായ്മയെ മനോഹരമാക്കി തീർത്തു.


ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഡെന്നി തോമസ് സമ്മാനദാനം നിർവഹിച്ചു. 
യൂണിറ്റ് പ്രസിഡൻറ് ബിനോയ് പള്ളത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. ലൂക്കോസ് കൊട്ടുകാ പള്ളി ക്രിസ്മസ് സന്ദേശം നൽകി.


അജോ തൂണുങ്കൽ,സജി പള്ളിയാരടിയിൽ,ജോമിഷ് നടയ്ക്കൽ,സതീഷ് ഐക്കര,റെജി പള്ളത്ത്,സിബി പള്ളിക്കുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments