പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ദ്വിദിനസഹവാസ ക്യാമ്പ് ഹർഷം -2024സമാപിച്ചു.ക്യാമ്പിനോട് അനുബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ ,പോലീസ് സ്റ്റേഷൻ സന്ദർശനം,പോസ്റ്റ് ഓഫീസ് സന്ദർശനം,പരിസര ശുചീകരണം ,യോഗ ക്ലാസുകൾ,കലാസന്ധ്യ,പാട്ട് അരങ്ങ്,പേപ്പർ ക്രാഫ്റ്റ് ലോട്ടസ് മേക്കിംഗ് തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ക്യാമ്പിൽ അരങ്ങേറി ബിജുമോൻ സാം, ജസ്റ്റിൻ ജിയോ ജയിംസ്, ശ്രീമതി ഹരിപ്രിയ, ശാന്തമ്മ ടീച്ചർ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ നൗഷാദ് എ.കെ യുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ പാലാ ഡി.ഇ. ഒ . സത്യപാലൻ സി. മുഖ്യാതിഥി ആയിരുന്നു. ശ്രീകല കെ, ആഷ റ്റി.വി. എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ സോ ഷ്യൽ സർവ്വീ സ് കോ - ഓർ ഡിനേറ്റർ റീനു എം. ജോയ് നന്ദി അർപ്പിച്ചു
0 Comments