പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ ഹർഷം-2024 ക്യാമ്പ് നാളെ തുടങ്ങും


പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 20, 21 തീയതികളിൽ  ഹർഷം-2024  എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ നിർവഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ  ബിജി ജോജോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.  പിടിഎ പ്രസിഡന്റ് ജീമോൻ ആർ അധ്യക്ഷപദം അലങ്കരിക്കും. 



സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എബ്രഹാം, ഹെഡ്മാസ്റ്റർ .നൗഷാദ് എ കെ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ റീനു.എം. ജോയ് എന്നിവർ ക്യാമ്പ് നയിക്കും. 
 അധ്യാപകരായ ശ്രീകല കെ, സുനിൽകുമാർ കെ.റ്റി, ജോർജ് മജോ, ലിറ്റി ജോസ്, ബോബി ജോസഫ്, ആശാ റ്റി.വി, ലിജിയ മോൾ ഐസക്, ഡെന്നി സാം ഷാജ്, ഐശ്വര്യ മാത്യു എന്നിവരും ക്യാമ്പിൽ പങ്കാളിത്തം വഹിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments