ഡിസംബർ 19 വ്യാഴാഴ്ച അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ച്, കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ദിനാചരണവും മില്ലറ്റ് വിഭവങ്ങളുടെ ഭക്ഷ്യ മേളയും നടന്നു.


ഡിസംബർ 19 വ്യാഴാഴ്ച അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ച്, കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ദിനാചരണവും മില്ലറ്റ് വിഭവങ്ങളുടെ ഭക്ഷ്യ മേളയും നടന്നു. ഭക്ഷ്യമേളയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രഥമ അധ്യാപകൻ ബെന്നിച്ച  സാർ സംസാരിച്ചു. തുടർന്ന് സ്പെഷ്യൽ എഡ്യൂക്കേറ്റ്  അനുശ്രീ ടീച്ചറും വിദ്യാർത്ഥി പ്രതിനിധി ലിയാ മരിയയും മില്ലറ്റിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചു. 

അധ്യാപകരായ അനു സെബാസ്റ്റ്യനും എശ്വവിൻ  അഗസ്റ്റിനും അനു മരിയ യും  ബിൻസി തോമസും ദിനാചരണങ്ങൾക്ക് നേതൃത്വം നൽകി.ഭക്ഷ്യമേളയിൽ വിവിധതരം ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ട വിഭവങ്ങളായ പായസം,പുട്ട്, കേസരി ലഡു, ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങൾ ഭക്ഷ്യമേളയിൽ ഏറെ കൗതുകം ഉണർത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments