ആ മരത്തണലിൽ അവർ വീണ്ടും ഒത്തുകൂടി. പാലാ സെന്റ് തോമസ് കോളേജിലെ 1971--74 ബോട്ടണി ഡിഗ്രി ബാച്ച് സഹപാഠികളാണ് 50 വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയത്.


ആ മരത്തണലിൽ അവർ വീണ്ടും ഒത്തുകൂടി. പാലാ സെന്റ് തോമസ് കോളേജിലെ 1971--74 ബോട്ടണി ഡിഗ്രി ബാച്ച് സഹപാഠികളാണ് 50 വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയത്.

സുനിൽ പാലാ

71 വയസ്സിനു മുകളിലെത്തിയ പഴയ സഹപാഠികൾ ജീവിതാനുഭവങ്ങൾ പങ്കു വച്ചത് കൗതുകമായി. 48 പേരുണ്ടായിരുന്ന ബാച്ചിലെ 8 പേർ ഇതിനകം മൺമറഞ്ഞുപോയി. വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ 5 പേരും ആരോഗ്യ കാരണങ്ങളാൽ ദീർഘയാത്ര ചെയ്യാൻ സാധിക്കാത്തവരും ഒഴികെയുള്ളവർ സംഗമത്തിൽ പങ്കെടുത്തു. 

നർമ്മങ്ങൾ പങ്കിട്ടും, ഗാനങ്ങൾ ആലപിച്ചും പഴയകലാലയ ജീവീതകഥകൾ പറഞ്ഞും അവർ പഴയ കൗമാരക്കാരായി. 
പലരും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടി. തിരിച്ചറിഞ്ഞപ്പോൾ പഴയ ഇരട്ടപ്പേര് വിളിച്ച് പരസ്പരം ആലിംഗനം ചെയ്തത് കാഴ്ചക്കാർക്ക് കൗതുകമായി.


ജീവിച്ചിരിക്കുന്നവരിൽ ലഭ്യമായ അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു. കോളേജ് കാമ്പസിൽ തന്നെയായിരുന്നു സംഗമം. അടുത്ത വർഷം വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ സംഗമം സമാപിച്ചു. 

സംഗമത്തിൽ സെക്രട്ടറി ഡൊമിനിക് സി.ജെ. ചെറുനിലം അധ്യക്ഷത വഹിച്ചു. ഗുരുനാഥൻ പ്രൊഫ. കെ.സി. സെബാസ്റ്റ്യൻ കദളിക്കാട്ടിൽ, പ്രസിഡന്റ് കെ.എസ്. മാത്യു കാവാലത്ത്, സെബാസ്റ്റ്യൻ മൈക്കിൾ വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments