പൂഞ്ഞാർ ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസംബർ 14ന് പൂഞ്ഞാറിൽ നടക്കുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ലയൺ അഡ്വ. വാമനകുമാർ ക്ലബിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും.
വീഡിയോ ഇവിടെ കാണാം...👇
പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ചടങ്ങിൽ ആമുഖ സന്ദേശം നൽകും . ഉദ്ഘാടനത്തോടനുബന്ധിച്ച് 10 കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും.
പാലാ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ബി. ഹരിദാസ് തോപ്പിൽ, ഡെൻസിൽ ജെയിംസ്, അരുൺ മോഹൻ, വിനോദ് ടി എൻ , ആർ സുശീൽ കുമാർ എന്നിവർ പങ്കെടുത്തു
0 Comments