പാലാ രൂപത കോര്‍പ്പറേറ്റ് ഏജന്‍സി അധ്യാപക അനധ്യാപക മഹാസംഗമം 14ന് .......,വിവിധ മത്സരങ്ങളിലെ വിജയികളെ പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചു....... വീഡിയോയും മത്സര ഫലങ്ങളും
സ്വന്തം ലേഖകൻ
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപത കോര്‍പ്പറേറ്റ് ഏജന്‍സി നടത്തുന്ന അധ്യാപക അനധ്യാപക മഹാസംഗമം 14ന് രാവിലെ 9.30 ന് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ഭവനരഹിതരായ നാല് വിദ്യാര്‍ഥികള്‍ക്ക് പാലാ കോര്‍പ്പറേറ്റിലെ അധ്യാപകര്‍ നിര്‍മ്മിച്ച നല്‍കുന്ന വീടുകളുടെ ഉദ്ഘാടനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.
വീഡിയോ ഇവിടെ കാണാം 👇
ഇന്‍കം ടാക്‌സ് കമ്മീഷണര്‍ വി. റോയി ജോസ് ഐആര്‍എസ് മുഖ്യപ്രഭാഷണം നടത്തും. വികാരി ജനറല്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, സെന്റ് തോമസ് കത്തീഡ്രല്‍ വികാര്‍ റവ.ഡോ.ജോസഫ് കാക്കല്ലില്‍, കോര്‍പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍,ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ.ജോര്‍ജ് വരകുകാലാപറമ്പില്‍, അക്കാഡമിക് കൗണ്‍സില്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ് പറമ്പിത്തടത്തില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് രൂപതാ പ്രസിഡന്റ് ജോബി കുളത്തറ, മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ലിന്റ എസ്.പുതിയാപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സ്‌കൂളുകളില്‍ നടത്തിയ വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ നല്‍കും. വിജയികളെ ഇന്നലെ പാലായില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കോര്‍പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍, ഫാ.ജോര്‍ജ് വരകുകാലാപറമ്പില്‍, ഫാ.ജോര്‍ജ് പറമ്പിത്തടത്തില്‍, ജോബി കുളത്തറ, ജോബെറ്റ് തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മത്സര ഫലങ്ങള്‍
. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍:എല്‍പി വിഭാഗം
1. സെന്റ് ആന്റണീസ് എല്‍പിഎസ് മറ്റക്കര, 2. എസ്എച്ച് എല്‍പിഎസ് രാമപുരം
മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍: സജിമോന്‍ ജോസഫ് (സെന്റ് ആന്റണീസ് എല്‍പിഎസ് മറ്റക്കര)
യു.പി വിഭാഗം
1. സെന്റ് ജോര്‍ജ് യുപിഎസ് മൂലമറ്റം, 2. സെന്റ് സേവ്യേഴ്സ് യുപിഎസ് കൂര്.
മികച്ച ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍: ജാസ്മിന്‍ ജോസ് (സെന്റ് ജോര്‍ജ് യുപിഎസ് മൂലമറ്റം)
ഹൈസ്‌കൂള്‍ വിഭാഗം
1. സെന്റ് തോമസ് എച്ച്എസ് മരങ്ങാട്ടുപിള്ളി, 2. സെന്റ് ജോണ്‍സ് എച്ച്എസ് കുറുമണ്ണ്. മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍: ഷിനു പി.തോമസ് (സെന്റ് തോമസ് എച്ച്എസ് മരങ്ങാട്ടുപിള്ളി)
ഹയര്‍ സെക്കന്‍ഡറി വിഭാഗം
1. സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പ്ലാശനാല്‍,2. സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ.മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍: നോബി ഡൊമിനിക് (സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ)
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
ഹൈസ്‌കൂള്‍ വിഭാഗം
1. സെന്റ് ജോണ്‍സ് എച്ച്എസ് കാഞ്ഞിരത്താനം. 2. ഹോളി ഗോസ്റ്റ് എച്ച്എസ് മുട്ടുചിറ , സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് കടനാട്.മികച്ച ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മേരിയമ്മ എം.ജെ എസ്എബിഎസ് സെന്റ് ജോണ്‍സ് എച്ച്.എസ് കാഞ്ഞിരത്താനം
ഹയര്‍ സെക്കന്‍ഡറി വിഭാഗം
1. ഹോളിക്രോസ് എച്ച്എസ്എസ് ചേര്‍പ്പുങ്കല്‍.2 സെന്റ് മേരീസ് എച്ച്എസ്എസ് തീക്കോയി. മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍. ആന്റോ ജോര്‍ജ്, ഹോളിക്രോസ് എച്ച് എസ്എസ് ചേര്‍പ്പുങ്കല്‍
ഭാഷാ ശാക്തീകരണം
എല്‍പി വിഭാഗം
1. സെന്റ് മേരീസ് എല്‍.പി.എസ് തീക്കോയി. 2. സെന്റ് മേരീസ് എല്‍പിഎസ് അരുവിത്തുറ. മികച്ച ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍. ജാന്‍സി തോമസ്, സെന്റ് മേരീസ് എല്‍പിഎസ് തീക്കോയി
കെസിഎസ്എല്‍
മികച്ച ആനിമേറ്റര്‍
എച്ച്എസ്എസ് വിഭാഗം.എയ്ഞ്ചല്‍ പൊന്നു ബേബി, സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാല്‍. എച്ച്എസ് വിഭാഗം. സിസ്റ്റര്‍ റീന സ്‌കറിയ, സെന്റ് മേരീസ് എച്ച്എസ്എസ് തീക്കോയ്,യുപി വിഭാഗം.സീനിയര്‍. പി.സി.ലിസിയാമ്മ, ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂള്‍ ചെമ്മലമറ്റം
മികച്ച സ്‌കൂള്‍ അവാര്‍ഡ്
ഹയര്‍ സെക്കന്‍ഡറി വിഭാഗം. സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാല്‍
ഹൈസ്‌കൂള്‍ വിഭാഗം.സെന്റ് മേരീസ് ജിഎച്ച്എസ് കുറവിലങ്ങാട്
യുപി വിഭാഗം.ലിറ്റില്‍ ഫ്‌ലവര്‍ എച്ച്എസ് ചെമ്മലമറ്റം
അധിക നൈപുണ്യ വികസനം
എല്‍പി വിഭാഗം
1. സെന്റ് ആഗ്‌നസ് എല്‍പിഎസ് മുട്ടുചിറ, 2. സെന്റ് മേരീസ് എല്‍പിഎസ് തീക്കോയി, 3. പ്രത്യേക സമ്മാനം: സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പിഎസ് പതാഴ. മികച്ച അധ്യാപക കോ ഓര്‍ഡിനേറ്റര്‍: സോഞ്ജ എലിസബത്ത് ബേബി, സെന്റ് ആഗ്‌നസ് എല്‍പിഎസ് മുട്ടുചിറ
യുപി വിഭാഗം
1. സെന്റ് ജോസഫ്‌സ് യുപിഎസ് വെള്ളിലാപ്പള്ളി2. സെന്റ് ജോര്‍ജ് യുപിഎസ് മൂലമറ്റം. മികച്ച അധ്യാപക കോ ഓര്‍ഡിനേറ്റര്‍ ഷാന്റി അല്‍ഫോണ്‍സ്, സെന്റ് ജോസഫ്‌സ് യുപിഎസ് വെള്ളിലാപ്പള്ളി
ഹൈസ്‌കൂള്‍ വിഭാഗം
1. സെന്റ് ആഗ്‌നസ് എച്ച്എസ് മുട്ടുചിറ,2. സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് ഇലഞ്ഞി
മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ ഡോ.റോബിന്‍ മാത്യു, സെന്റ് ആഗ്‌നസ് എച്ച്എസ് മുട്ടുചിറ
ഹയര്‍സെക്കന്‍ഡറി വിഭാഗം
1. സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് രാമപുരം,2. സെന്റ് തോമസ് എച്ച്എസ്എസ് പാലാ.
മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍- ജിജിമോള്‍ ജെയിംസ്, സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് രാമപുരം
. മികവാര്‍ന്ന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് സംസ്ഥാനതലത്തില്‍ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം നേടിയ അധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള അവാര്‍ഡ്.
1. ഗണിതശാസ്ത്ര മേള (യുപി വിഭാഗം): എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടിയ ജോസഫ് കെ.വി, അല്‍ഫോന്‍സ എച്ച്എസ് വകക്കാട്
2. സംസ്ഥാന ശാസ്ത്രമേളയില്‍ ഓവര്‍ ഓള്‍ നേടിയ സെന്റ് തോമസ് എച്ച്എസ് മരങ്ങാട്ടുപിള്ളി
0 Comments