ഭാര്യയെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവ്. ഉപ്പുതറ വളകോട് ഈട്ടിക്കടത്തില്‍ സാജു എന്ന് വിളിക്കുന്ന സുരേഷിനെയാണ് തൊടുപുഴ അസി. സെഷന്‍സ് ജഡ്ജി ദേവന്‍ കെ. മേനോന്‍ വിവിധ വകുപ്പുകളിലായി 13 വര്‍ഷം തട വിനും 20,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചത്. 2019 നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം.
മദ്യലഹരിയിലായിരുന്ന സുരേഷ് വീട്ടിലെത്തി ഭാര്യയെ കൊലപ്പെടുത്താന്‍ വാക്കത്തിയുമായി ഓടിക്കുകയും കത്തി കൈയില്‍നിന്ന് തെറിച്ചുപോയതിനെത്തുടര്‍ന്ന് വിറക് കന്പ് എടുത്ത് ഭാര്യയുടെ തലയില്‍ പലപ്രാവശ്യം അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. രാജേഷ് ഹാജരായി.
0 Comments