മീനച്ചിൽ താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത് നാളെ (ഡിസംബർ 13, വെള്ളിയാഴ്ച) പാലായിൽ


മീനച്ചിൽ താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത്് വെള്ളിയാഴ്ച (ഡിസംബർ 13) രാവിലെ 10 മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി രണ്ടു മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന അദാലത്ത് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. 



എം.പി.മാരായ അഡ്വ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.എൽ.എ.മാരായ മാണി സി. കാപ്പൻ, അഡ്വ. മോൻസ് ജോസഫ്, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ, നഗരസഭാംഗം ബിജി ജിജോ കുടക്കച്ചിറ, ആർ.ഡി.ഒ. കെ.പി. ദീപ എന്നിവർ പങ്കെടുക്കും.  ഓൺലൈനിലൂടെ 136 പരാതികളാണ് മീനച്ചിൽ താലൂക്കിലെ അദാലത്തിലേക്ക് ലഭിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്ക് അദാലത്ത് കൗണ്ടറുകളിലൂടെ നേരിട്ടു പരാതികൾ നൽകാം.
ചങ്ങനാശേരി താലൂക്കിലെ അദാലത്ത് ഡിസംബർ 16ന് രാവിലെ 10 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലും കാഞ്ഞിരപ്പള്ളി താലൂക്കിലേത് ഡിസംബർ 17ന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോയത്തിലും നടക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments