ഗുരുവായൂർ കേശവൻ അനുസ്മരണം 10ന്


ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം 10 ന് ആചരിക്കും. 
ഗുരുവായൂർ കേശവൻ 1976 ഡിസംബർ രണ്ടിന് ഏകാദശി ദിനത്തിലായിരുന്നു ഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ വിലയം പ്രാപിച്ചത്. ദശമി ദിനമായ 10ന് രാവിലെ 7ന് ദേവസ്വം പുന്നത്തൂർ കോട്ടയിലെ ഗജവീരൻമാരുടെ അകമ്പടിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നു ഗുരുവായൂർ കേശവന്റെ ഛായചിത്രവും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെടും.


 തുടർന്ന് ദേവസ്വം ശ്രീവത്സം അങ്കണത്തിന് മുന്നിലെ ഗജരാജൻ കേശവന്റെ പ്രതിമയിൽ സ്മരണാഞ്ജലി അർപ്പിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും കേശവന്റ പ്രതിമയിൽ പുഷ്പാർച്ചന നടത്തും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments