വയനാട്, മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതത്തിന് ഇതുവരെ ഫണ്ട് അനുവദിക്കാത്ത കേന്ദ്രനയത്തിൽ പ്രതിഷേധിച്ച് ഡിസംബർ അഞ്ചാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരം നടത്തുമെന്ന് കൺവീനർ പ്രഫ. ലോപ്പസ് മാത്യു



 വയനാട്, മുണ്ടക്കൈ -  ചൂരൽമല ഉരുൾപൊട്ടൽ ദുരിതത്തിന് ഇതുവരെ ഫണ്ട് അനുവദിക്കാത്ത കേന്ദ്രനയത്തിൽ പ്രതിഷേധിച്ച് ഡിസംബർ  അഞ്ചാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരം നടത്തുമെന്ന് കൺവീനർ പ്രഫ. ലോപ്പസ് മാത്യു അറിയിച്ചു. കേന്ദ്ര വിരുദ്ധ സമരം കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ പ്രഫ. എൻ ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റെ ദൃഷ്ടിയിൽ കേരളവും വയനാടും ഒന്നും ഇന്ത്യയുടെ ഭാഗമല്ലെന്ന് കരുതുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. 


ഭയാനകമായ ഉരുൾപൊട്ടൽ ഉണ്ടായി 500 ഓളം ആളുകൾ മരിക്കുകയും, നൂറുകണക്കിന് വീടുകളും മറ്റു സ്ഥാപനജംഗമ വസ്തുക്കളും നശിച്ചത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തി റിപ്പോർട്ട് കൊടുത്തിട്ടും,  ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് എത്തി മരിച്ചവരുടെ ആശ്രിതരെ ആശ്വസിപ്പിക്കുകയും, മഹാദുരന്തം നേരിട്ട് കണ്ട് മനസ്സിലാക്കുകയും ചെയ്തിട്ടും നാളിതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല, കേരള മുഖ്യമന്ത്രി നേരിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും, കേന്ദ്രം പറഞ്ഞ എല്ലാ റിപ്പോർട്ടുകളും കണക്കുകളും നൽകിയിട്ടും നടപടി ഒന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ മുന്നണി പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകുന്നത്. മുണ്ടക്കൈയിലെയും, ചൂരൽ മലയിലെയും നിവാസികൾക്ക് പുനരധിവാസത്തിനുള്ള എല്ലാ നടപടികളും കേരള സർക്കാർ ചെയ്യുകയാണ്.  ഈ അവസരത്തിൽ കേന്ദ്രസഹായം അത്യന്താപേക്ഷിതമാണ്.


 കോട്ടയത്തെ സമരത്തിന് സിപിഎം ജില്ലാ സെക്രട്ടറി എ. വി. റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, സണ്ണി തെക്കേടം, ബെന്നി മൈലാടൂർ, എം.ടി. കുര്യൻ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, പ്രശാന്ത് നന്ദകുമാർ, ഔസേപ്പച്ചൻ തകടിയെൽ, കെ.എച്ച്. സിദ്ദിഖ്, ബോബൻ തെക്കേൽ, കെ.  അനിൽകുമാർ, ജോസഫ് ചാമക്കാല, സി.കെ. ശശിധരൻ, ഫ്രാൻസിസ് തോമസ്, സാബു മുരിക്കംവേലി, സുനിൽ അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments