മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ.


മയക്കുമരുന്ന് കൈവശം വച്ച് വില്പനയ്ക്കായി  കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി പത്തു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് കൈയ്സ് (23) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം ആറു മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. 2023 ജനുവരി മാസം 8 ന് രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്നും 0.11ഗ്രാം LSD Stamp ഉം, 0.26 ഗ്രാം Hashish ഓയിലുമായി അന്നത്തെ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ ആയിരുന്ന അരുൺ തോമസും സംഘവും ഇയാളെ പിടികൂടുകയായിരുന്നു. 


തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്നത്തെ കാഞ്ഞിരപ്പള്ളി  എസ്.എച്ച്.ഓ ആയിരുന്ന ഷിന്റോ പി.കുര്യൻ അന്വേഷണം നടത്തി എസ്.എച്ച്.ഓ സുനിൽ തോമസ്  ഇയാള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജി ഹരികുമാർ കെ.എൻ ആണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ്  കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv. ബി.രാജേഷ്‌ ഹാജരായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments