കൊല്ലപ്പള്ളി-മേലുകാവ് റോഡില്‍ അപകടഭീഷണി... ജീവിതം കുളമാകാന്‍ ഈ കുഴികള്‍ മതി...!


ഈ റോഡ് നിറയെ ചതിക്കുഴികളാണ്... ഇരുചക്രവാഹന യാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവ് സംഭവവും. കഴിഞ്ഞ ദിവസത്തെ കനത്ത മഴകളില്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. തുടരെ അപകടങ്ങളും ഉണ്ടാകുന്നു.

പറഞ്ഞുവരുന്നത് കൊല്ലപ്പള്ളി - മേലുകാവ് റോഡിന്റെ കാര്യമാണ്. റോഡ് നിറയെ കുഴികളാണ്. നന്നാക്കണമെന്ന് പലവട്ടം നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികാരികള്‍ കേട്ട മട്ടില്ല. 




മിക്ക കുഴികളും രൂപപ്പെട്ടിരിക്കുന്നത് റോഡില്‍ കൊടുംവളവുകള്‍ ഉള്ള ഭാഗങ്ങളിലാണ്. കൊല്ലപ്പള്ളി കവല വഴിമുക്കില്‍ രൂപാന്തരപ്പെട്ട കുഴി വാഹനങ്ങള്‍ക്ക് ഒരു തരത്തിലും ഒഴിവാക്കി പോകാന്‍ പറ്റാത്തയിടത്താണ്. 'എസ്' വളവിലും നിരവധി കുഴികളുണ്ട്. ഈ കുഴിയില്‍ വീണ് കൊടുമ്പിടി സ്വദേശിയായ യുവാവിന് ചൊവ്വാഴ്ച രാവിലെ പരിക്കേറ്റിരുന്നു. ഈ വളവില്‍ വഴിവിളക്ക് ഇല്ലാത്തതും അപകടത്തിനു കാരണമാകുന്നുണ്ട്.

കൊടുമ്പിടി റേഷന്‍ കട ഭാഗത്ത് റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇവിടെ പലതവണ അറ്റകുറ്റപണികള്‍ നടത്തിയിട്ടും ഇന്നും റോഡ് നിറയെ കുഴികള്‍ മാത്രം. 


കൊടുമ്പിടി ജംഗ്ഷന്‍, താബോര്‍ ജംഗ്ഷന്‍, ജിയോവാലി പള്ളിക്ക് മുന്‍വശം, ഈറ്റോലിവളവ്, കുറുമണ്ണ് പോസ്റ്റ് ഓഫീസിനു മുന്‍വശം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍ കുഴികളുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ് ഈറ്റോലിവളവിനു സമീപമുള്ള കുഴിയില്‍ വീണ് യുവതിക്ക് പരിക്കേറ്റു. ഇവര്‍ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


റോഡ് എത്രയുംവേഗം നന്നാക്കണം.
 

കൊല്ലപ്പള്ളി - മേലുകാവ് റോഡിനോട് അധികാരികള്‍ കാണിക്കുന്ന അവഗണന അംഗീകരിക്കാനാവില്ല. റോഡ് എത്രയുംവേഗം നന്നാക്കിയേ തീരൂ.
 
- ബിനു വള്ളോംപുരയിടം, കൊല്ലപ്പള്ളി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments