ജനപ്രതിനിധികള്‍ വാക്കുതെറ്റിച്ചു... പാതിവഴിയില്‍ കരൂര്‍ പി.എച്ച്.സി. നിര്‍മ്മാണം





കരൂര്‍ പഞ്ചായത്തിലെ അന്ത്യാളത്ത് പ്രവര്‍ത്തിക്കുന്ന കരൂര്‍ പ്രൈമറി ഹെല്‍ത്ത് (പ്രാഥമിക ആരോഗ്യ കേന്ദ്രം) സെന്റര്‍ നിര്‍മ്മാണം വഴിമുട്ടി.
 
 നിര്‍മ്മാണത്തിന് ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാത്തതാണ് നിര്‍മ്മാണം മുടങ്ങാന്‍ കാരണം. കെട്ടിടത്തിന്റെ ഘടന (സ്ട്രക്ചര്‍) മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ട് നിലകളിലായി 8000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടമാണ് നിര്‍മിക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. 
 

 
കരൂര്‍, രാമപുരം പഞ്ചായത്തുകളിലെ നിരവധി സാധാരണക്കാരുടെ ഏക ആശ്രയമാണ് കരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം.കെട്ടിടം പണി പൂര്‍ത്തിയാക്കുന്ന തോടുകൂടി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തും. ഒരുകോടി മുപ്പതു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് കെട്ടിട നിര്‍മ്മാണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. 
 
 
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പതിനഞ്ച് ലക്ഷം രൂപയും കരൂര്‍ ഗ്രാമപഞ്ചായത്ത് 42 ലക്ഷം രൂപയുംബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ് മൂന്ന് ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ വര്‍ഷം 10 ലക്ഷം രൂപ കൂടി കരൂര്‍ ഗ്രാമപഞ്ചായത്ത് അനുവദിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കുന്നതിന് ജോസ് കെ മാണി എം.പി ആറുലക്ഷം രൂപ അനുവദിച്ചിരുന്നു. 
 
 
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ എട്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു. നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് പഞ്ചായത്ത് ഭരണസമിതിയുടെ അഭ്യര്‍ത്ഥന മാനിച്ച് പത്ത് ലക്ഷം രൂപ കൂടി അടിയന്തരമായി ഉടന്‍ അനുവദിക്കുമെന്നും തുക നല്‍കാമെന്ന് ഏറ്റിരുന്ന ജനപ്രതിനിധികള്‍ വാക്കു പാലിക്കാന്‍ തയ്യാറാകണമെന്നും രാജേഷ് വാളിപ്ലാക്കല്‍ ആവശ്യപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments