ശബരി റയില്‍വേ ; കേന്ദ്ര മന്ത്രിയുടെ നടപടി സ്വാഗതാര്‍ഹം : തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍


ശബരി റെയില്‍വെയുമായി ബന്ധപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രി അശ്വതി വൈഷ്ണവിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് തൊടുപുഴയിലെ വ്യാപാരി സമൂഹം. അങ്കമാലി ശബരി റയില്‍വേ പദ്ധതിയില്‍ വേണ്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള ഭൂമി മരവിപ്പിച്ചിട്ടിരിക്കുകയാണ്. 


ഇതുമൂലം ഭൂമി വില്‍ക്കുവാനോ മറ്റ് നിര്‍മാണ പ്രവര്‍ത്തനം നടത്തുവാനോ സാധിക്കുന്നില്ല. ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാകുന്നത് ഈ മേഖലയിലെ സാധാരണ ഭൂ ഉടമകള്‍ക്ക് ആശ്വാസമാകും. കൂടാതെ ശബരി എന്ന മൂന്നാം ഇടനാഴി വരുമ്പോള്‍ റയില്‍വേ ലൈന്‍ ഇല്ലാതിരുന്ന തൊടുപുഴക്ക്, പ്രത്യേകിച്ച് ടൂറിസം വ്യാവസായിക വ്യാപാരമേഖലക്ക് ഒരു കുതിച്ചു ചാട്ടമാകുമെന്ന് തൊടുപുഴ മര്‍ച്ചന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ പറഞ്ഞു. 


പദ്ധതി എത്രയുംപെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും, ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസിനോടും, തൊടുപുഴ എംഎല്‍എ പി.ജെ ജോസേഫിനോടും സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.


 പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.കെ. നവാസ്, ട്രഷറര്‍ അനില്‍ പീടികപ്പറമ്പില്‍, വൈസ്പ്രസിഡന്റുമാരായ നാസര്‍ സൈര, ഷെരീഫ് സര്‍ഗം, ജോസ് തോമസ് കളരിക്കല്‍, കെ.പി ശിവദാസ്, വര്‍ക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, സെക്രട്ടറിമാരായ ഷിയാസ് എംപീസ്, ലിജോണ്‍സ് ഹിന്ദുസ്ഥാന്‍ എന്നിവര്‍ പങ്കെടുത്തു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments