ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഗുരുദേവന്റെ ഷണ്മുഖ പ്രതിഷ്ഠ, ഇടപ്പാടിയിലെ സ്‌കന്ദഷഷ്ഠി അതിവിശിഷ്ടം.



ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഗുരുദേവന്റെ ഷണ്മുഖ പ്രതിഷ്ഠ, ഇടപ്പാടിയിലെ സ്‌കന്ദഷഷ്ഠി അതിവിശിഷ്ടം. ശ്രീനാരായണ ഗുരുദേവന്‍ ബ്രഹ്മമുഹൂര്‍ത്തത്തിലാണ് ഇടപ്പാടിയില്‍ ആനന്ദഷണ്മുഖ ഭഗവാനെ പ്രതിഷ്ഠിച്ചത്. മറ്റൊരു സ്ഥലത്തും പുലര്‍ച്ചെ മൂന്നിന് ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം പ്രത്യേകിച്ച് സ്‌കന്ദഷഷ്ഠി മഹോത്സവം അതിവിശിഷ്ടമാണ്. സ്‌കന്ദഷഷ്ഠി പൂജ തൊഴുകയും വഴിപാട് നടത്തുകയും ചെയ്തിട്ടുള്ള മുഴുവന്‍ ഭക്തര്‍ക്കും അത്ഭുതകരമായ ഫലസിദ്ധി ലഭിച്ചിട്ടുണ്ടെന്നാണ് അനുഭവസാക്ഷ്യം.

1927 ജൂണ്‍ 6 ന് പുലര്‍ച്ചെ മൂന്നിനാണ് ശ്രീനാരായണ ഗുരുദേവന്‍ ഇടപ്പാടിയില്‍ ആനന്ദ ഷണ്‍മുഖനെ വെള്ളിവേലില്‍ കുടിയിരുത്തിയത്.


മഹായോഗിയാല്‍ പ്രതിഷ്ഠിതമായത് കൊണ്ടുതന്നെ പുന പ്രതിഷ്ഠ ഇല്ലാതെ, ആശ്രയിക്കുന്ന ഭക്തര്‍ക്ക് ജ്ഞാനവും, ആനന്ദവും,  പ്രദാനം ചെയ്ത് ഷണ്മുഖ ഭഗവാന്‍ ഇടപ്പാടിയില്‍ വിരാജിക്കുകയാണ്.

പഴനി ക്ഷേത്രത്തിലെ  പോലെ എല്ലാ ദിവസവും രാജാലങ്കാരത്തോടെ ഷണ്മുഖനെ ഒരുക്കുന്ന അതിവിശിഷ്ടമായ ദര്‍ശനപുണ്യവും ഇവിടെ മാത്രമേയുള്ളൂ.

ഭഗവാനെ രാജഭാവത്തില്‍ ദര്‍ശിക്കുന്നത്  സര്‍വ്വാഭീഷ്ട ദായകവും, ഐശ്വര്യദായകവുമാണെന്നാണ് ഭക്തരുടെ വിശ്വാസം.

ചൊവ്വാഴ്ച്ച ദിവസങ്ങളില്‍ ഉദ്ദിഷ്ട കാര്യസിദ്ധിക്കും, രാഹു, കുജ ദോഷപരിഹാരത്തിനുമായി ഒറ്റ നാരങ്ങാമാല, നെയ്‌വിളക്ക് എന്ന വിശേഷവഴിപാട് ഇവിടെ നടന്നു വരുന്നു.

എല്ലാ മാസവും ഷഷ്ഠി ദിവസം ഉദ്ദിഷ്ട കാര്യസിദ്ധിക്കായി കാര്യസിദ്ധി പൂജ നടക്കുന്ന കേരളത്തിലെ തന്നെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ സങ്കേതം.

കാര്യസിദ്ധി പൂജയ്ക്ക് പങ്കെടുക്കുന്ന ഭക്തര്‍ക്ക് പൂജയ്ക്ക് ശേഷം ക്ഷേത്രത്തിനുള്ളില്‍ പൂജിച്ച നാണയവും വെറ്റിലയും നാരങ്ങയും പ്രസാദമായി നല്‍കുന്നു. ഈ നാണയം ഗ്രഹത്തില്‍ ശുദ്ധമായി സൂക്ഷിക്കുന്നത് സര്‍വ്വ ഐശ്വര്യദായകമാണെന്നാണ് ഭക്തരുടെ അനുഭവ സാക്ഷ്യം.

ഏഴാം തീയതിയാണ് ഇത്തവണത്തെ സ്‌കന്ദഷഷ്ഠി. അന്ന് രാവിലെ മുതല്‍ ഗണപതിഹോമം, കലശപൂജകള്‍, മഹാ കാര്യസിദ്ധിപൂജ,അ ഷ്ടാഭിഷേകം, നവകാഭിഷേകം, കളഭാഭിഷേകം, മഹാ ഗുരുപൂജ, രാജാലങ്കാര ദര്‍ശന മഹാഷഷ്ഠി പൂജ, ഷഷ്ഠി ഊട്ട് എന്നിവ നടക്കും.
ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി സനീഷ് വൈക്കം മുഖ്യ കാര്‍മ്മികത്വം വഹിക്കും.

സ്‌കന്ദഷഷ്ഠി ദിവസം എത്തിച്ചേരുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും, കാര്യസിദ്ധി പൂജയില്‍ പങ്കെടുക്കുന്നതിനും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി  ദേവസ്വം പ്രസിഡന്റ് ഷാജി മുകളേല്‍, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍, വൈസ് പ്രസിഡന്റ് സതീഷ് മണി എന്നിവര്‍ അറിയിച്ചു. വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നല്‍- 9447137706, ഷാജി ശ്രീകാര്യം - 9961400476, മേല്‍ശാന്തി 994761079 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments