പാലാ റിവർവ്യൂറോഡ്‌ രണ്ടാംഘട്ടം നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് സിപിഐ എം പാലാ ഏരിയാ സമ്മേളനം ......



പാലാ റിവർവ്യൂറോഡ്‌ രണ്ടാംഘട്ടം നിർമ്മാണം
ഉടൻ പൂർത്തിയാക്കണമെന്ന്  സിപിഐ എം പാലാ ഏരിയാ സമ്മേളനം ......

സ്വന്തം ലേഖകൻ 

പാലാ നഗരത്തിലെ ഗതാഗത കുരുക്ക്‌ ഒഴിവാക്കാൻ വിഭാവനം ചെയ്‌ത് നടപ്പാക്കുന്ന റിവർവ്യൂറോഡ്‌ എക്‌സറ്റൻഷൻ പദ്ധതി ഉടൻ പൂർത്തിയാക്കണമെന്ന്‌ സിപിഐ എം പാലാ ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

 ഭൂമി ഏറ്റെടുപ്പിലെ അപാകതയെതുടർന്നാണ്‌ ആറ്‌ വർഷം മുൻപ്‌ ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം തടസപ്പെട്ടത്‌.  മുനിസിപ്പൽ പാർക്ക്‌ ഭാഗത്ത്‌ പദ്ധതിക്കായി 2.47 സെന്റ്‌ സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കലക്ടർ ഉത്തരവായിട്ടും ബന്ധപ്പെട്ടവരുടെ മെല്ലെപ്പോക്ക്‌ മൂലം നടപടി വൈകുന്നതാണ്‌ തടസം.  മീനച്ചിലാറിന്റെ തീരത്തുകൂടി മുനിസിപ്പൽ പാർക്ക്‌ മുതൽ  കൊട്ടാരമറ്റം വരെ 1097 മീറ്റർ ദൂരത്തിൽ 157 തൂണുകളിലായി പാലം മോഡലിൽ 47.5 കോടി രൂപാ ചിലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭൂരിഭാഗം നിർമ്മാണവും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്‌. മുനിസിപ്പൽ പാർക്ക്‌, കൊട്ടാരമറ്റം ഭാഗങ്ങളിലെ സമീപന പാതകൾ ഉടൻ പൂർത്തിയാക്കി ഗതാഗതത്തിന്‌ തുറന്നുകൊടുക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ സമ്മേളനം സർകാരിനോട്‌ ആവശ്യപ്പെട്ടു.


റബർ വിലത്തകർച്ചയ്ക്ക്‌ കാരണമായ വൻകിട ടയർ വ്യവസായ ലോബിക്ക്‌ അനുകൂലമായ കേന്ദ്ര സർക്കാരിന്റെ നയം തിരുത്തി, റബറിന്‌ 25 ശതമാനം ഇറക്കുമതിക്ക്‌ ചുങ്കം ഏർപ്പെടുത്തി കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാവപ്പെട്ട രോഗികൾക്ക്‌ കുറഞ്ഞ ചിലവിൽ ക്യാൻസർ രോഗ ചികിത്സ ലഭ്യമാക്കുന്നതിന്‌ പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഓങ്കൊളജി ക്ലിനിക്കിൽ കീമോ–-റേഡിയേഷൻ–-ഹോർമോൺ തെറാപ്പി ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക,  മീനച്ചിൽ പഞ്ചായത്തിനെയും പാലാ നഗരസഭയെയും ബന്ധിപ്പിക്കുന്ന കളരിയാമ്മാക്കൽ കടവ്‌ പാലത്തിന്റെ അപ്രോച്ച്‌റോഡ്‌ നിർമ്മാണം ഉടൻ നടപ്പാക്കുക,   പാലാ കെഎസ്‌ആർടിസി ഡിപ്പോയിലെ ബസ്‌ ടെർമിനൽ കം ഷോപ്പിംങ്‌ കോംപ്ലക്സിലെ കടമുറികളുടെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ്‌ നടപടി ക്രമവത്‌ക്കരിച്ച്‌ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, ഇതിന്‌ തടസം സൃഷ്ടിച്ച അധികൃതരുടെ നടപടി അന്വേഷിക്കുക, നഗരസഭ


 അരുണാപുരം തട്ടാറകത്ത്‌ നടപ്പാക്കാൻ തീരുമാനിച്ച ഇഎംഎസ്‌ സ്‌മാരക സ്‌റ്റേഡിയം നിർമ്മാണത്തിന്‌ സർക്കാർ സഹായം ലഭ്യമാക്കുക, കടപ്ലാമറ്റം പഞ്ചായത്തിലെ പാളയം, കിഴക്കേമാറിയിടം, ഇലയ്‌ക്കാട്‌ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ ഇതുവഴി പാലാ–-കുറവിലങ്ങാട്‌ കെഎസ്‌ആർടിസി ബസ്‌ സർവ്വീസ്‌ ആരംഭിക്കുക, സമൂഹത്തിലെ മയക്കുമരുന്ന്‌ വ്യാപനം കർശനമായി തടയാൻ സംഭരണ–-വിപണന ശൃംഘലയെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാൻ എക്‌സൈസ്‌, പൊലീസ്‌, നാർക്കോട്ടിക്‌ സെൽ വിഭാഗങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഓപ്പറേഷൻ കുബേര മാതൃകയിൽ നിയമം നിയമം നടപ്പാക്കുക, ക്ഷീര കർഷകരുടെ താൽപ്പര്യങ്ങളെ അവഗണിക്കുന്ന മിൽമ എറണാകുളം മേഖല യൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച്‌ അധികാരത്തിൽ തുടരാൻ ഭരണസമിതി പ്രസിഡന്റ്‌ തുടുരുന്ന ഏകാധിപത്യ നടപടികൾ തടഞ്ഞ്‌ സഹകരണ നിയമം 28 (എബി) വകുപ്പ്‌ പ്രകാരം തെരഞ്ഞെടുപ്പ്‌ നടത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം  പ്രയത്തിലൂടെ ഉന്നയിച്ചു.


കൊടിയേരി ബാലകൃഷ്‌ണൻ നഗറിൽ (മുനിസിപ്പൽ ടൗൺ ഹാൾ) ചേർന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം പൊതു ചർച്ചയോടെയാണ്‌ ആരംഭിച്ചത്‌. ചർച്ചകൾക്ക്‌ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ടി ആർ രഘുനാഥൻ എന്നിവർ മറുപടി പറഞ്ഞു. റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌  ഏരിയ സെക്രട്ടറി പി എം ജോസഫ്‌ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്‌, കൃഷ്‌ണകുമാരി രാജശേഖരൻ എന്നിവർ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments