ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ മൂന്നു വിഭാഗങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം നവംബർ 15 മുതൽ 17 വരെ അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ വെച്ച് നടക്കുന്നതാണ്. 1993-ൽ കാത്തലിക് ബിഷപ്സ് കോൺഫ്രൻസ് ഓഫ് ഇന്ത്യയാണ് സി.സി.ഐ. രൂപീകരിച്ചത്.
മേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ,അത്മായർ എന്നിങ്ങനെ സഭയുടെ ശുശ്രൂഷയിൽ പങ്കാളികളാകുന്ന എല്ലാവരേയും ഉൾക്കൊള്ളുന്നതും ദേശീയ പാസ്റ്ററൽ കൗൺസിലായി മാറുന്നതുമാണ് സി.സി.ഐ. ബോംബൈ ആർമ്പ് ബിഷപ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ,കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ , സി ബി സി ഐ പ്രസിഡൻ്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സംബന്ധിക്കും.
ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്നതാണ് ഇത്തവണത്തെ മുഖ്യപ്രമേയം.2017-ൽ ബാംഗ്ളൂർ സെൻറ് ജോൺസിൽ വെച്ച് കൂടിയതിനു ശേഷം സി.സി.ഐ യോഗം പാലായിൽ വെച്ചാണ് നടക്കുന്നതെന്ന് പരിപാടികളുടെ ചുമതലവഹിക്കുന്ന വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോളി വടക്കൻ,മോൺ. ജേക്കബ് പാലയ്ക്കാപ്പള്ളി ,ഫാ. ജോസ് തറപ്പേൽ, ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് എന്നിവർ അറിയിച്ചു.
0 Comments