മ്ലാവിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകള്‍ പിടികൂടി


 മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകള്‍ തൊടുപുഴയ്ക്ക് സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍നിന്ന് വനംവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. തൊടുപുഴ തെക്കുംഭാഗം തോട്ടുപുറത്ത് അനീഷിന്റെ (59) ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍നിന്നാണ് ഇവ കണ്ടെത്തിയത്. 


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് വനംവകുപ്പ് അറക്കുളം സെക്ഷന്‍ അധികൃതരെത്തി റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. കാട്ടുപോത്തിന്റെ കൊമ്പുകള്‍ തടിയില്‍ പണിത തലയില്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. 


മ്ലാവിന്റെ കൊമ്പുകളും തലയോട്ടിയും റിസോര്‍ട്ടിന്റെ പടിപ്പുരയിലും കാട്ടുപോത്തിന്റെ കൊമ്പുകള്‍ ഹാളിലുമായിരുന്നു സ്ഥാപിച്ചിരുന്നത്. പാരമ്പര്യമായി കൈമാറി വന്നതാണെന്ന് അനീഷ് മൊഴി നല്‍കി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments