പാലാ നഗരത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ നഗര പിതാവ് ബാബു മണർകാട് ഇന്ന് രാവിലെ നിര്യാതനായി.
പാലാ നഗരത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ഊടും പാവും നൽകിയ ചെയർമാനായിരുന്നു ബാബു മണർകാട്.
വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു . സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച നടക്കും
വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു . സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച നടക്കും
ബാബു മണർകാടിൻ്റെ നിര്യാണത്തിൽ എം പി. മാരായ ജോസ് കെ. മാണി ,ഫ്രാൻസീസ് ജോർജ്, മാണി ' സി കാപ്പൻ എം എൽ എ പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ, വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി ,പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി തുടങ്ങിയവർ അനുശോചിച്ചു.
ഇന്ന് വൈകിട്ട് 3.30 ന് ചേരാൻ നിശ്ചയിച്ചിരുന്ന പാലാ നഗരസഭാ കൗൺസിൽ യോഗം ബാബു മണർകാടിൻ്റെ അനുശോചന യോഗമായി മാറ്റുമെന്ന് ചെയർമാൻ ഷാജു വി. തുരുത്തൻ "യെസ് വാർത്ത " യോടു പറഞ്ഞു. ഇന്നത്തെ അജണ്ടയിലെ വിഷയങ്ങൾ 2 ദിവസം കഴിഞ്ഞു കൂടുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ചെയർമാൻ പറഞ്ഞു.
ഭാര്യ ത്രേസ്യാമ്മ കാഞ്ചിയാർ ഇരുപ്പക്കാട്ട് കുടുംബാoഗമാണ്.
മക്കൾ : രാജേഷ്, സുമേഷ്, മികേഷ്, രോഷ്നി.
മരുമക്കൾ : മേരി ജോസഫ്, കുഞ്ഞുമേരി, മീനു , പോൾ
ബാബു മണർകാടിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ എന്നിവരും അനുശോചിച്ചു
ബാബു മണർകാടിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ എന്നിവരും അനുശോചിച്ചു
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments