പാലാ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു. ഇന്ന് (നവംബർ 15) രാവിലെ ഒമ്പതരയ്ക്ക് കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ, ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ, ഫാദർ ജോർജ് മൂലേച്ചാലിൽ തുടങ്ങിയ പുരോഹിതർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, കൗൺസിലർമാരായ ബിജി ജോജോ, വി.സി പ്രിൻസ്, രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ, ജോഷി വട്ടക്കുന്നേൽ, ലിജോ ആനിത്തോട്ടം, ജോസുകുട്ടി പൂവേലി, ടോബിൻ കെ അലക്സ്, സന്തോഷ് മണർകാട്, ബിജു സെൻറ് ജൂഡ്, തങ്കച്ചൻ കാപ്പിൽ, കിഷോർ ഇടനാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments