തൻ്റെ കത്ത് പുറത്തുവിടാൻ ലോപ്പസ് മാത്യു കഷ്ടപ്പെടണ്ട. താൻ തന്നെ കത്ത് പുറത്തുവിടുന്നു. മാണി സി.കാപ്പൻ എം.എൽ.എ



ചെറിയാൻ ജെ .കാപ്പൻ മുനിസിപ്പൽ സ്‌റ്റേഡിയത്തിന് ഗ്യാലറി പണിയാൻ കെ.എം മാണി 2 കോടി 25 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം എം.എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ട താൻ മലയോര മേഖലയിലെ പാവപ്പെട്ട ആളുകൾ കിലോമീറ്റോറോളം തല ചുമടായി വെള്ളം ചുമക്കുന്നതിനും തകർന്നു തരിപ്പണമായി നടക്കാൻ പോലും സാധിക്കാത്ത റോഡുകൾക്ക് പരിഹാരമുണ്ടാക്കുന്നതുമാണ് അത്യാവശ്യം എന്ന ഉറച്ച ബോധ്യത്തിൽ ഭരണാനുമതിയാകാത്ത ഗ്യാലറി പണി വേണ്ടെന്നു വെച്ച് മലയോര മേഖലയുടെ വികസനത്തിന് മുൻഗണന നൽകി.


 വോട്ട് അഭ്യർത്ഥിച്ച് മലയോര മേഖലയിലൂടെ ചെല്ലുമ്പോൾ കാണുന്ന ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കാനായി ആദ്യ അവസരം ലഭിച്ചപ്പോൾ തന്നെ ശ്രമമാരംഭിച്ചതിൻ്റെ ഭാഗമായിരുന്നത്. മുനിസിപ്പാലിറ്റിയിലെ ഏതാനും വാർഡുകളിൽ ഒതുങ്ങിയ വികസനം ഗ്രാമങ്ങളിലേക്ക് വ്യാപിക്കുക എന്ന തൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ തനിക്കുള്ള ഭരണഘടനാപരമായ അവകാശം നിർവഹിക്കുകയാണ് ചെയ്തത്. താൻ തെരഞ്ഞെടുക്കപ്പെട്ട് ഏതാനും നാളുകൾക്കകം മുനിസിപ്പൽ സ്‌റ്റേഡിയത്തിന് വികസന മുരടിപ്പ് എന്ന കുപ്രചരണത്തിന് മറുപടിയായി ഈ കാര്യം പരസ്യമായി താൻ പ്രസംഗിച്ചുട്ടുള്ളതുമാണ്. 


സാധാരണക്കാരും പാവപ്പെട്ടവരും അധിവസിക്കുന്ന മലയോര മേഖലയിലേക്കും ഗ്രാമങ്ങളിലേക്കും വികസനം എത്തിക്കുക എന്നത്  എൻ്റെ  കടമയാണ് എന്ന ഉറച്ച വിശ്വാസമാണ് എന്നെ നയിക്കുന്നത്. പ്രബുദ്ധരായ പാലായിലെ നല്ലവരായ ജനം ശരി തെറ്റുകളെ വിവേചിക്കട്ടെ.


 ഇതല്ലാതെ യശ:ശരീരനായ മാണി സാർ തുടങ്ങി വെച്ച ഒരു പദ്ധതിയും നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് താൻ കത്ത് നൽകിയിട്ടില്ല എന്നറിയിക്കുന്നു. മാത്രമല്ല മാണി സാർ തുടങ്ങി വെച്ചവ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകളും നിവേദനങ്ങളും താൻ സമർപ്പിച്ചുണ്ടെന്നും തടസ്സപ്പെടുന്നതിലാണ് സങ്കടമെന്നും എം.എൽ.എ. പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments