പകരം വയ്ക്കാനില്ലാത്ത പദങ്ങൾ ഉള്ള ശക്തമായ ഭാഷയാണ് മലയാളമെന്നു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ.
ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഭാഷാ വാരഘോഷവുമായി ബന്ധപ്പെട്ടു വിവര-പൊതുജനസമ്പർക്കവകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും ജില്ലാ കളക്ടർ നിർവഹിച്ചു.
വിവര-പൊതുജന സമ്പർക്ക വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സംസ്ഥാന ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സാബു സി. ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ ലേബർ ഓഫീസർ മിനോയ് ജെയിംസ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ്. സുനിൽ, ജില്ലാ ഇൻഷുറൻസ് ഓഫീസർ എം.ബി. മനോജ് കുമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റെയ്ച്ചൽ തോമസ്, അസിസ്റ്റന്റ് എഡിറ്റർ ഇ.വി. ഷിബു എന്നിവർ പ്രസംഗിച്ചു.
ഭരണഭാഷാ വാരഘോഷവുമായി ബന്ധപ്പെട്ടു വിവര-പൊതുജനസമ്പർക്കവകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾ:
കഥാരചന: ഒന്നാം സ്ഥാനം: മിനി എസ്. പോറ്റി (യു.ഡി. ക്ലർക്ക്, ജി.എസ്.ടി. ഓഫീസ്) രണ്ടാം സ്ഥാനം: കെ.വി. ബിന്ദു (യു.ഡി. ക്ലർക്ക്, കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്)
മൂന്നാം സ്ഥാനം: എം. അമ്പിളി (അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, സംസ്ഥാന ഓഡിറ്റ് ജില്ലാ ഓഫീസ്)
കവിതാരചന: ഒന്നാം സ്ഥാനം:ലക്ഷ്മി എസ്. വിശ്വനാഥ് (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി. അതിരമ്പുഴ സെക്ഷൻ ഓഫീസ്)
രണ്ടാം സ്ഥാനം: എം. അമ്പിളി (അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, സംസ്ഥാന ഓഡിറ്റ് ജില്ലാ ഓഫീസ്)
ബിനു ബാല (യു.ഡി. ക്ലർക്ക്, കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്)
ഭാഷാപരിചയ പരീക്ഷ: ഒന്നാംസ്ഥാനം: എസ്. സലിൽ കുമാർ (ഹെഡ് ക്ലർക്ക്, കളക്ട്രേറ്റ്, റവന്യൂ വകുപ്പ്), ഷാഫി എം. ഷംസ് (ജൂനിയർ സൂപ്രണ്ട്, കളക്ട്രേറ്റ്, റവന്യൂ വകുപ്പ്). രണ്ടാംസ്ഥാനം:എൻ.ജി. നിമ്മി :(സീനിയർ ക്ലർക്ക്, റവന്യൂ വകുപ്പ്). മൂന്നാംസ്ഥാനം: കെ. തുളസീദേവി (ക്ലർക്ക്, റവന്യൂ വകുപ്പ്)
'ഒരു നിമിഷം' ജില്ലാതല മലയാളം പ്രസംഗമത്സരം: ഒന്നാംസ്ഥാനം: ഏലിയാമ്മ ജോസഫ് (സീനിയർ ക്ലർക്ക്, റവന്യൂ വകുപ്പ്) രണ്ടാംസ്ഥാനം: എം.കെ. ബിന്ദു (സീനിയർ ക്ലർക്ക്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം). മൂന്നാം സ്ഥാനം: എൻ.വി. സന്തോഷ് കുമാർ:(എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, മാനേജർ എക്സൈസ് ഡിവിഷൻ ഓഫീസ് കോട്ടയം)
0 Comments