കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വച്ച് വിദേശ വിനോദ സഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റു

 

കോഴിക്കോട്  റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വച്ച് വിദേശ വിനോദ സഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ട് 4.20 നാണ് സംഭവം. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന 14 അംഗങ്ങളുള്ള ജർമൻ ടൂറിസ്റ്റ് സംഘത്തിലെ ആസ്ട്രിച്ച് എന്ന വനിതയ്ക്കാണ് തെരുവു നായയുടെ കടിയേറ്റത്.


 കോഴിക്കോട് നിന്നും വന്ദേ ഭാരതിൽ കൊച്ചിയിലേക്ക് പോകാൻ പ്ലാറ്റ്ഫോം മൂന്നിൽ നിൽക്കുമ്പോഴാണ് തെരുവ് നായയുടെ കടിയേറ്റത്.  നായയുടെ ശരീരത്തിൽ അബദ്ധത്തിൽ ചവിട്ടിയപ്പോഴായിരുന്നു  നായ കടിച്ചത്. 


റെയിൽവേ പോലീസ് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉത്തരേന്ത്യയിൽ അടക്കം സന്ദർശിച്ച ശേഷം കോഴിക്കോട് എത്തി കൊച്ചിയിലേക്ക് യാത്ര തുടരുകയായിരുന്നു ജർമൻ സംഘം. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments