കഞ്ചാവ് കൈവശം സൂക്ഷിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും


1.12 കിലോ ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. അങ്കമാലി തെക്കേകളത്തിങ്കല്‍ സിറിലിനെയാണ് (23) എസ്ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. 


പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2018 ജൂണ്‍ 12ന് ബോഡിമെട്ട് എക്‌സൈസ് ചെക്ക്‌പോസ്റ്റിന് മുന്നിലൂടെ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതിയെ ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. ഷാജിയും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു. 


ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ടി.ജി ടോമി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷനായി എസ്ഡിപിഎസ് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments