സ്വന്തം കിടപ്പാടം സംരക്ഷിക്കാനായി കഴിഞ്ഞ ഒരു മാസമായി സമരം ചെയ്യുന്ന മുനമ്പം ജനതക്ക് പിന്തുണയുമായി എകെസിസി ചക്കാമ്പുഴ യൂണിറ്റ് മുനമ്പം സമരത്തിൽ പങ്കുചേർന്നു.
മുനമ്പത്തെ ജനങ്ങൾ കാലങ്ങൾക്ക് മുമ്പ് നിയമാനുസൃതം പണം കൊടുത്തു വാങ്ങി കരം അടച്ചുകൊണ്ടിരുന്ന ഭൂമിക്കുവേണ്ടി അവകാശവാദം ഉന്നയിച്ച വക്കഫിന്റെ കിരാതമായ നീക്കം ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റുന്നതല്ല. ഇതിനെ എന്തും വിലകൊടുത്തും തടയണം.
അറുനൂറ്റിപത്ത് കുടുംബങ്ങൾ ആണ് നിലവിൽ മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്നത്. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശമാണ് മുനമ്പം. ഫറൂക്ക് കോളേജിന് ദാനമായി ലഭിച്ച ഭൂമി എങ്ങനെയാണ് വഖഫിന്റെ ഭൂമിയാകുന്നത്.
മുനമ്പം വേളാങ്കണ്ണി പള്ളി വികാരി മുനമ്പത്തെ നിലവിലെ സാഹചര്യങ്ങൾ എകെസിസി ഭാരവാഹികൾക്ക് വിവരിച്ചു നൽകി.
എകെസിസി ചക്കാമ്പുഴ യൂണിറ്റ് പ്രസിഡന്റും രാമപുരം മേഖല ട്രഷററുമായ സണ്ണി കുരിശുംമൂട്ടിൽ, സെക്രട്ടറി തങ്കച്ചൻ കളരിക്കാട്ട്, ട്രഷറർ പി ജെ മാത്യു പാലത്താനത്തുപടവിൽ മറ്റും ഭാരവാഹികളായ സജൻ കോട്ടേരിൽ, ജോസ് കുരിശുംമൂട്ടിൽ, ഐസക്ക് കൊച്ചുപറമ്പിൽ, ബേബി പുതുവേലിൽ, അഗസ്റ്റിൻ വിച്ചാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments