സിജി ടോണി അടുത്ത വനിതാ ചെയർപേഴ്സൺ വ്യാമോഹിച്ച് റിഹേഴ്സൽ നടത്തുന്നു.
പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ കോൺഗ്രസിനെ വെട്ടി കൗൺസിലിൽ സ്വയം നേതാവാകാനാണ് സിജി ടോണി ശ്രമിക്കുന്നതെന്ന് ചെയർമാൻ ഷാജു. വി. തുരുത്തൻ. എങ്ങനെയും മാധ്യമശ്രദ്ധ നേടുകയാണവരുടെ ലക്ഷ്യം. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ വനിതാ ചെയർപേഴ്സണായതിനാൽ ആ സ്ഥാനം വ്യാമോഹിക്കുകയാണവർ.പാലാ നഗരസഭയിലെ പൊതുശ്മാശനം ഈ കൗൺസിൽ അധികാരത്തിൽ വന്നതിന് ശേഷം ഗ്യാസ് ക്രമി റ്റോറിയം ആക്കുകയും ദിനംപ്രതി രണ്ടും മൂന്നും മൃതശരീരങ്ങൾ ദഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. യാതൊരു പരാതിക്കും ഇടവരാത്ത രീതിയിലാണ് ഇത് നടക്കുന്നത്.
നഗരസഭ വളരെ ആദരവോടും ബഹുമാനത്തോടും ആണ് ഇതിനെ കാണുന്നത്. എന്നാൽ ദഹിപ്പിക്കാൻ സാധിക്കാത്തത് പണ്ട് കാലത്ത് കുഴികുത്തി മറവ് ചെയ്യുകയായിരുന്നെങ്കിൽ ഇന്ന് കല്ലറ നിർമ്മിച്ച് അതിൽ അടക്കം ചെയ്യുകയാണ്. ഇതിനായി നിരവധി കല്ലറകൾ നിർമ്മിച്ചിട്ടുണ്ട്. കാലക്രമേണ ഇത് നിറയുന്നത് സാധാരണമാണ്. പള്ളികളിൽ ഒക്കെ ചെയ്യുന്നതു പോലെ ഒരു മൃതദേഹം അടക്കം ചെയ്തതിന് ശേഷം അത് മണ്ണിനോട് ചേർന്നതിന് ശേഷം അതിന് മുകളിൽ മൃതദ്ദേഹം അടക്കം ചെയ്യാറുണ്ട്. ഇത് തന്നെയാണ് നഗരസഭ ശ്മശനത്തിലും ചെയ്ത് വരുന്നത്. കൂടുതൽ കല്ലറകൾ മുൻകൂട്ടി നിർമ്മിച്ച് ഇടുന്നതിന് സ്ഥലപരിമിതി ഒരു പ്രശ്നമാണ്.
ഇതിനായി സമീപത്തെ സ്ഥലം ഏറ്റെടുക്കാനും കഴിയില്ല.എങ്കിലും നിലവിലുള്ള സൗകര്യത്തിൽ കൂടുതൽ കല്ലറകൾ നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ച് കഴിഞ്ഞിട്ടുള്ളതാണ്.ഇതിനായി കൗൺസിലർമാരുടെ ഹോണോറിയം ആവശ്യമില്ല. നല്ല മനസ്സ് ഉള്ള സിജി ടോണി ഈ തുക പരസ്യമനോഭാവത്തോടെയല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഷ്ടപ്പെടുന്ന മരിയ സദനത്തിന് നൽകാൻ നിർദ്ദേശിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് നടന്ന കൗൺസിലിൽ ഇനി മുതൽ കൗൺസിൽ സമയത്തെ ചായയും പലഹാരവും ഒഴിവാക്കുമെന്ന് തീരുമാനമെടുത്ത സി ജി ടോണി എല്ലാ കൗൺസിലിലും കൃത്യമായി ചായയും പലഹാരവും കഴിച്ച് കൂടുതൽ എനർജി സംഭരിച്ച് മത സൗഹൃദം തകർക്കുന്ന വിധത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന കാഴ്ചയാണ് എല്ലാവരും കാണുന്നത്. അതു കൊണ്ട് സിജി ടോണിയുടെ ഈ വാഗ്ദാനവും ഈ രീതിയിൽ മാത്രമെ കാണുന്നുള്ളു.
0 Comments