സുനില്‍ പാലാ
ബംഗ്ലൂരുവിലെ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടല്‍ പാലാ മൂന്നാനിയിലും. തെക്കന്‍ ബംഗ്ലൂരുവിലെ പുട്ടനഹള്ളിയിലെ വീട്ടില്‍ 55-കാരിയായ അമ്മയെ കഴുത്തിന് കുത്തി കൊലപ്പെടുത്തിയ സംഭവമാണ് പാലായ്ക്കും നടക്കുമായത്. പാലാ മൂന്നാനി സ്വദേശിയും ബംഗ്ലൂരുവില്‍ സ്ഥിര താമസക്കാരിയുമായ വീട്ടമ്മയെയാണ് ഇവരുടെ 31-കാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാനി സ്വദേശിയായ യുവതി മറ്റൊരു മതവിഭാഗത്തില്‍പ്പെട്ട ആളെ വിവാഹം കഴിച്ച് ആയിഷ എന്ന പേരില്‍ ബംഗ്ലൂരുവില്‍ താമസിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ടായി. മൂത്തമകന്‍ 31-കാരനായ സൂഫിയാനാണ് പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെ കറിക്കത്തി ഉപയോഗിച്ച് അമ്മ ആയിഷയുടെ കഴുത്തില്‍ കുത്തിയത്. ചെറിയ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ആക്രമണത്തിന് ശേഷം ഓടി രക്ഷപെട്ട സൂഫിയാനെ ബംഗ്ലുരു പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
ബംഗ്ലൂരുവിലായിരുന്നു താമസമെങ്കിലും ആറ് മാസത്തിലൊരിക്കലെങ്കിലും ഇവര്‍ പാലാ മൂന്നാനിയിലെ വീട്ടിലെത്തിയിരുന്നു. ആയിഷയുടെ അമ്മയാണ് ഇവിടെ താമസിച്ചിരുന്നത്. ഒരു മാസം മുമ്പും ആയിഷയും രണ്ട് ആണ്‍മക്കളും മൂന്നാനിയില്‍ വന്ന് മടങ്ങിയതാണ്.
സൂഫിയാന്റെ സ്‌കൂളി വിദ്യാഭ്യാസം പാലായിലായിരുന്നു. യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ മയക്കുമരുന്നിന് അടിമയായിരുന്നു ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നാനിയിലെ അയല്‍വാസികളില്‍ ചിലരുമായും ഇയാള്‍ നിരന്തരം കലഹം ഉണ്ടാക്കിയിരുന്നു.
സൂഫിയാന്റെ സ്‌കൂളി വിദ്യാഭ്യാസം പാലായിലായിരുന്നു. യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ മയക്കുമരുന്നിന് അടിമയായിരുന്നു ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നാനിയിലെ അയല്‍വാസികളില്‍ ചിലരുമായും ഇയാള്‍ നിരന്തരം കലഹം ഉണ്ടാക്കിയിരുന്നു.
ഇവിടെ ശല്യം വര്‍ദ്ധിച്ചതോടെയാണ് മക്കളെയും കൂട്ടി ആയിഷ ബംഗ്ലൂരുവിലേക്ക് മടങ്ങിയത്. ഇതിനിടെ ഇവരുടെ ഭര്‍ത്താവ് ആയിഷയെയും മക്കളെയും ഉപേക്ഷിച്ച് പോകുകയും ചെയ്തിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ബംഗ്ലുരൂ പോലീസ് കഴിഞ്ഞ ദിവസം പാലാ പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments