പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളിൽ വച്ച് നടന്ന 41മത് എംജി സർവ്വകലാശാല സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ കോതമംഗലം മാർ അത്തനേഷസ് കോളേജ് ജേതാക്കളായി.
പുരുഷ വിഭാഗത്തിൽ 135 പോയിന്റുമായും വനിതാ വിഭാഗത്തിൽ 105 പോയിന്റുമായും ആണ് എം.എ കോളേജ് ഇരട്ടകിരീടം ചൂടിയത്. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 58 പോയിന്റുമായും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 70 പോയിന്റുമായും രണ്ടാം സ്ഥാനത്തും . വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 31 പോയിന്റുമായും പുരുഷ വിഭാഗത്തിൽ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി 8 പോയിന്റുമായും മൂന്നാം സ്ഥാനത്ത് എത്തി.
ചാമ്പ്യൻഷിപ്പിലെ ഇൻഡിവിജിൽ ജേതാക്കളായി പാലാ സെന്റ് തോമസിലെ സാനിയ സജി (5 സ്വർണം), കോതമംഗലം എം എ കോളേജിലെ നിർമല ആർ (5 സ്വർണ്ണം ) പുരുഷ വിഭാഗത്തിൽ കോതമംഗലം എം എ കോളേജിലെ വിഷ്ണു ജി (5 സ്വർണ്ണം) എന്നിവരെ തിരഞ്ഞെടുത്തു.
ചാമ്പ്യൻഷിപ്പിലെ വേഗതയേറിയ പുരുഷതാരം കോതമംഗലം എം എ കോളേജിലെ വിഷ്ണു ജി, വനിതാ താരം എം. എ കോളേജിലെ തന്നെ ശ്രദ്ധ സി. ജെ എന്നിവരെ തിരഞ്ഞെടുത്തു. പുരുഷ വിഭാഗം വാട്ടർ പോളോ ചാമ്പ്യൻഷിപ്പിൽ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഒന്നാമതും പാലാ സെന്റ് തോമസ് കോളേജ് രണ്ടാമതും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് മൂന്നാമതും എത്തി.
ജേതാക്കൾക്ക് പാലാ സെന്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപറമ്പിൽ ട്രോഫികൾ നൽകി.
0 Comments