ഫാ. അബ്രാഹം ഈറ്റക്കക്കുന്നേൽ കേരള സഭ ആഗോള സഭയ്ക്ക് നൽകിയ പൊന്മുത്താണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഫാ. അബ്രഹാം ഈറ്റക്കക്കുന്നേലിന്റെ അൻപതാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപുഷ്പം മിഷൻലീഗിന്റെ ആദ്യ ഡയറക്ടർ ആയും, എം എസ് ടി, ഡി എസ് ടി സഭകളുടെ രൂപീകരണത്തിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്ന് കർദിനാൾ അനുസ്മരിച്ചു. റ്റി ജെ ജോസഫ് തോട്ടക്കര രചിച്ച അച്ചന്റെ ജീവചരിത്രം കർദിനാൾ പ്രകാശനം ചെയ്തു.അടിയുറച്ച പ്രാർത്ഥനയും വിശ്വാസവും കൈമുതലായി
ലോകത്തിന് മാർഗദീപമേകിയ പുണ്യാത്മാവ് ആയിരുന്നു ഫാ. അബ്രഹാം ഇറ്റക്കക്കു ന്നേൽ അച്ചൻ എന്ന് മുഖ്യപ്രഭാഷണം നടത്തിയ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
ഫാ. അബ്രഹാം ഇറ്റയ്ക്കക്കുന്നേൽ ചാരിറ്റബിൾ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഉദ്ഘാടനം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പ്രമോദ് ഇറ്റയ്ക്കക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. സിറിൾ
തയ്യിൽ, ഫാ. അനീഷ് ഈറ്റയ്ക്കക്കു ന്നേൽ, ജോസ് കെ മാണിഎംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഫാ. ജോസുകുട്ടി പടിഞ്ഞാറെപീടിക, ഫാദർ വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുര, പ്രൊഫ.ലോപ്പസ് മാത്യു, ജോസ് മാത്യു, ഡോ. നോയൽ മാത്യൂസ്, തോമസ് നീലിയറ, ജോർജ് സെബാസ്റ്റ്യൻ, ജോയിസൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments