രുചിയുടെ മാസ്മരിക ലോകത്തിൽ എസ്. എച്ച്. എൽ. പി. യിലെ കുരുന്നുകൾ


 രാമപുരം  എസ്. എച്ച്. എൽ. പി.സ്കൂളിലെ   1,3 ക്ലാസുകളിലെ കുരുന്നുകൾ പാഠഭാഗം അനുഭവവേദ്യമാകുമാറ് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന നൂറിൽപരം നാടൻ വിഭവങ്ങളുമായി" രുചി മേളം 2024" സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശനം നടത്തി.


സി. എം. സി മദർ സുപ്പീരിയർ ബഹു. സിസ്റ്റർ ബിജി ജോസ് രുചി മേളം  2024 ഉദ്ഘാടനം ചെയ്തു. രാമപുരം എസ്. എച്ച്. ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. എലിസബത്ത് ടോം , കാർമൽ പബ്ലിക് നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സി. നോബിൾ മരിയ എന്നിവർ കുരുന്നുകളുടെ ഈ പ്രവർത്തനത്തെ ശ്ലാഘിച്ചു.


 പനം കുറുക്ക്, പനിയാരം, കൂവപ്പൊടി കൊണ്ടുള്ള വിഭവങ്ങൾ, ഏലാഞ്ചി, വ്യത്യസ്തതരം ഹൽവ, കേക്കുകൾ,  കപ്പ- ചക്ക വിഭവങ്ങൾ തുടങ്ങി നൂറിൽപരം  വിഭവങ്ങളാൽ  സമ്പന്നമായിരുന്നു രുചി മേളം 2024.


 പി. ടി. എ. പ്രസിഡന്റ് ശ്രീ. ദീപു സുരേന്ദ്രൻ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർ ഈ പ്രവർത്തനത്തിന് കരുത്ത് നൽകി . ഈ രുചി മേളത്തിലൂടെ കുട്ടികൾക്ക് പഴമയിലെ നാടൻപലഹാരങ്ങൾ രുചിച്ചറിയാനും സാധിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments