നല്ലിടം പദ്ധതിയുമായി ശിശുദിനത്തിൽ വിദ്യാർത്ഥികൾ


ശിശുദിനത്തിൽ അർത്ഥവത്തായ ആചരണവുമായി നരിയങ്ങാനം എസ്. എം. എം. യു.പി. സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്. ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് കാമ്പയിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വഴിയോരത്ത് നല്ലിടം ഒരുക്കിയത്.  


മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി. ഫ്), ബോട്ടിൽ കളക്ഷൻ ബൂത്ത് എന്നീ പരിസരങ്ങളിൽ ചെടികൾ വളർത്തി മാലിന്യ നിർമ്മാർജ്ജനം അഴകുള്ള പ്രവർത്തനമാക്കുകയാണ് നല്ലിടം വഴി ഉദ്ദേശിക്കുന്നത്.


 എം.സി.എഫിനു സമീപത്തെ മാലിന്യങ്ങൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വൃത്തിയാക്കി. നല്ലിടത്തിൻ്റെ ഭാഗമായി ചെടികൾ നട്ടു. 

ഹെഡ്മിസ്ട്രസ് ലിൻസി തോമസ്, അദ്ധ്യാപകരായ
ജിമ്മി ജോർജ്, സോജൻ തോമസ്, ഷൈമോൾ ജോസ്, അലീഷ്യ റ്റി.പി. എന്നിവർ നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments