ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം -കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം


ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം -കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം

നവംബർ 13 മുതൽ 16 വരെ കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ, ഗവ എൽ പി ബി സ്കൂൾ കിടങ്ങൂർ, ഗവ എൽ പി സ്കൂൾ പിറയാർ എന്നിവിടങ്ങളിലായി  നടന്ന ഏറ്റുമാനൂർ ഉപജില്ല  സ്കൂൾ കലോത്സവം സമാപിച്ചു.എൽ പി, യു പി,എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ 387 പോയിന്റ് നേടി ഓവറോൾ  കിരീടം കിടങ്ങൂർ എൻ. എസ് എസ് ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി. കിടങ്ങൂർ  ഗവ എൽ പി ബി 
 സ്കൂളിൽ നടന്ന സമാപന സമ്മേളനം പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു.  ഏറ്റുമാനൂർ എ ഇ ഒ   ശ്രീജ പി ഗോപാൽ ആമുഖ പ്രസംഗം നടത്തിയ യോഗത്തിൽ കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം  ജില്ലാ പഞ്ചായത്ത് മെമ്പർ  ജോസ്മോൻ മുണ്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി.


 പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വിദ്യഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ  പ്രേമ ബിജു, പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ പി റ്റി എ പ്രസിഡന്റ്റുമായ അശോക് കുമാർ പൂതമന,മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂ ണിയൻ ഭരണസമിതി അംഗം  എൻ .ഗിരീഷ് കുമാർ,കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പി ജി സുരേഷ് , കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്  എൻ ബി സുരേഷ് ബാബു,കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ ആർ ബിജുകുമാർ ,കിടങ്ങൂർ ഗവ എൽ പി ബി സ്കൂൾ പി ടി എ പ്രസിഡൻ്റ്  ഹരികുമാർ കെ എൻ , എഛ് എം ഫോറം സെക്രട്ടറി ബിജോ ജോസഫ് ,ഫുഡ് കമ്മിറ്റി കൺവീനർ  ജോമി ജെയിംസ്,ലൈറ്റ് & സൗണ്ട് കമ്മിറ്റി കൺവീനർ അനീഷ് നാരായണൻ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ലാജോ റ്റി റ്റി എന്നിവർ സംസാരിച്ചു.ഗവ എൽ പി ബി സ്കൂൾ പ്രഥമാ ധ്യാപിക ഷീന വി സി , ഗവ എൽ പി സ്കൂൾ പ്രഥമധ്യാപിക സബിത എസ്,പാഠ്യേ തര കമ്മിറ്റി കൺവീനർ സനിൽ പി ആർ,ഗവ എൽ പി സ്കൂൾ പിറയാർ പി റ്റി എ പ്രസിഡന്റ്‌ ബിജു പി കെ, എന്നിവർ സന്നിഹിതരായിരുന്നു.പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മറിയാമ്മ എബ്രഹാം പുരസ്‌കാര വിതരണം നിർവഹിച്ചു.ഏറ്റുമാനൂർ ഉപജില്ലയിലെ 57 സ്കൂളുകളിൽ 387 പോയിന്റ് നേടി കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കൻ്റെറിസ്കൂൾഓവറോൾ ചാംപ്യൻമാരായി. ‘306പോയിന്റ് നേടി അതിരമ്പുഴ സെൻ്റ് അലോഷ്യസ് എച്ച്. എസ് എസ് രണ്ടാം സ്ഥാനവും 256പോയിന്റ് നേടി തെള്ളകം ഹോളി ക്രോസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 158 പോയിന്റ്  നേടി കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കൻ്റെറിസ്കൂൾ ഒന്നാം സ്ഥാനവും 139 പോയിന്റ് നേടിഅതിരമ്പുഴ സെൻ്റ് അലോഷ്യസ് എച്ച്. എസ് എസ് രണ്ടാം സ്ഥാനവും നേടി.


എൽപി ജനറൽ വിഭാഗത്തിൽ  അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ പി എസ് 61 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. സെൻ്റ് ജോസഫ് യു.പി എസ് മാന്നാനം 59 പോയിന്റുമായി രണ്ടാം സ്ഥാനത്തും എത്തി. യുപി ജനറൽ വിഭാഗത്തിൽ അതിരമ്പുഴ സെൻ്റ്മേരിസ് ഗേൾസ് എച്ച്.എസ് 71പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. 65പോയിൻറ് നേടിയ ചേന്നാമറ്റം സെൻറ് അൽഫോൻസാ യുപിഎസ് രണ്ടാം സ്ഥാനം നേടി.എച്ച് എസ് ജനറൽ വിഭാഗത്തിൽ അതിരമ്പുഴ സെൻമേരിസ് ഗേൾസ് എച്ച്എസ് 172 പോയിൻറ് നേടി ഒന്നാം സ്ഥാനത്തും 164 പോയിൻറ് നേടിയ കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനത്തും എത്തി.
  സംസ്കൃത കലോത്സവം എച്ച്എസ് വിഭാഗത്തിൽ കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ 80 പോയിൻ്റോടെ ഒന്നാം സ്ഥാനത്തെത്തി. 
സംസ്കൃത കലോത്സവം യുപി വിഭാഗത്തിൽ 85 പോയിൻ്റ് നേടിഅയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ്,കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം,സെൻറ് പോൾസ് എച്ച് എസ് വെട്ടിമുകൾ എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ 73പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. അറബിക് കലോത്സവം എൽ പി വിഭാഗത്തിൽ 45 പോയിന്റോടെ അലോഷ്യസ് എൽ പി എസ് അതിരമ്പുഴ, സെൻ്റ് മേരീസ് എൽ.പി എസ് അതിരമ്പുഴഎന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments