പൂവരണി അമ്പലം റോഡിന് ടെൻഡറും പൂർത്തിയായി....... ഇനി പണി തുടങ്ങാം..... ജോസ്. കെ. മാണി എം.പി. യുടെ ഇടപെടലാണ് തുണയായതെന്ന് മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി


പൂവരണി അമ്പലം റോഡിന് ടെൻഡറും പൂർത്തിയായി.......
ഇനി പണി തുടങ്ങാം..... ജോസ്. കെ. മാണി എം.പി. യുടെ ഇടപെടലാണ് തുണയായതെന്ന് മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി

സുനിൽ പാലാ
 
മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ പൂവരണി ക്ഷേത്രം - പി.എച്ച്.സി റോഡിൻ്റെ ശനിദശ മാറുന്നു.
കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ജോസ്.കെ.മാണി എം.പിയുടെ ശുപാർശ പ്രകാരം ഉൾപ്പെടുത്തി 2018-ൽ  ആരംഭിച്ച റോഡ് നിർമ്മാണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. 


പണി ഉപേക്ഷിച്ച കോൺട്രാക്ടറെ നീക്കം ചെയ്ത് സർക്കാർ പുതിയ ഭരണാനുമതി നൽകിയതിനെ തുടർന്നാണ് ഇപ്പോൾ ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ അഞ്ചു വർഷക്കാലം നാട്ടുകാർ നേരിട്ട ദുർഘട യാത്രയ്ക്ക് ഇതോടെ പരിഹാരമാകുമെന്നും അടുത്ത മാർച്ചിനു മുൻപേ പണികൾ പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കാനാവുമെന്നും മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി പറഞ്ഞു.



ജോസ് കെ.മാണി എം.പിയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് സർക്കാർ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി ടെൻഡർ ഉൾപ്പെടയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ സാധിച്ചതെന്നും സാജോ പൂവത്താനി ചൂണ്ടിക്കാട്ടി .
2.30 കി.മീ ദൂരം വരുന്ന പാതയ്ക്ക് 1.94 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റോഡ് നന്നാക്കുന്നതിനുള്ള നടപടികൾക്കായി നിരന്തരം പരിശ്രമം നടത്തിയ ജോസ് കെ. മാണി എം.പിയെ മീനച്ചിൽ പഞ്ചായത്തിനു വേണ്ടി നന്ദി അറിയിക്കുന്നതായും പ്രസിഡൻ്റ് സാജോ പൂവത്താനി പറഞ്ഞു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments