സിപിഐ എം പാലാ ഏരിയ സമ്മേളനത്തിന് ഒരുക്കങ്ങൾ തുടങ്ങി.... കർഷക– കർഷകത്തൊഴിലാളി സംഗമം നാളെ


സിപിഐ എം പാലാ ഏരിയ സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടികളുടെ ഭാഗമായി കർഷക–--കർഷകതൊഴിലാളി സംഗമവും സെമിനാറും നാളെ (ശനിയാഴ്ച)  വൈകിട്ട് നാലിന് പേണ്ടാനംവയലിൽ നടക്കും.  
കേരള  കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപികോട്ടമുറി ഉദ്ഘാടനം ചെയ്യും. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ സജേഷ് ശശി അധ്യക്ഷനാകും.


18,19,20, 21 തീയതികളിൽ പാലായിലാണ്‌ ഏരിയ സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി 10ന് ഏരിയയിലാകെ സമ്മേളന പതാക ദിനമായി ആചരിക്കും. അന്നേ ദിവസം ഏരിയ, ലോക്കൽ,  ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രവർത്തകർ പതാക ഉയർത്തും. 
അനുബന്ധ പരിപാടികളുടെ തുടർച്ചയായി 13ന് പാലായിൽ മഹിളാ സംഗമം നടത്തും. മുനിസിപ്പൽ പാർക്ക് ഓപ്പൺ സ്റ്റേജിൽ വൈകിട്ട് നാലിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ബീനാംബിക ഉദ്ഘാടനം ചെയ്യും. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു മുഖ്യാതിഥിയാകും. 14ന് വൈകിട്ട് നാലിന് ഇതേ വേദിയിൽ നടത്തുന്ന തൊഴിലാളി സംഗമം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ആർ രഘുനാഥ് ഉദ്ഘാനം ചെയ്യും. 
16ന് വൈകിട്ട് നാലിന് വിളംബര റാലിയും വിദ്യാർഥി-യുവജന സംഗമവും നടത്തും. മുനിസിപ്പൽ പാർക്ക് ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സംഗമം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനം ചെയ്യും. 18ന് പതാക, കൊടിമരം, കപ്പി, കയർ, ബാനർ ജാഥകൾ നടക്കും. 


19നും 20നും പാലാ മുനിസിപ്പൽ ടൗൺഹാളിൽ പ്രതിനിധി സമ്മേളനവും 21ന്‌ റെഡ്‌ വാളൻഡിയർമാർച്ച്‌, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവയും നടക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments